CWG: ടേബിള്‍ ടെന്നിസില്‍ സുവര്‍ണ്ണ ഇന്ത്യ, ഭാരോദ്വഹനത്തില്‍ വികാസിന് വെള്ളി

ബര്‍മിങ്ഹാം: 44ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ടേബിള്‍ ടെന്നിസ് ടീം ഇനത്തിലൂടെ അഞ്ചാം സ്വര്‍ണ്ണം നേടി ഇന്ത്യ. ഫൈനലില്‍ സിംഗപ്പൂരിനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ സുവര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. ജി സത്യന്‍-ഹര്‍മീത് ദേശായി സഖ്യം ഡബിള്‍സിലും സിംഗിള്‍സിലും ജയം നേടിയപ്പോള്‍ വെറ്ററന്‍ താരം ശരത് കമാലിന് തോല്‍ക്കേണ്ടി വന്നു. ടേബിള്‍ ടെന്നിസില്‍ ഇന്ത്യ വനിതാ ടീമും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തുന്നത്.
വികാസ് ഠാക്കൂര്‍ ആദ്യ ശ്രമത്തില്‍ 149 കിലോഗ്രാം അനായാസമായി ഉയര്‍ത്തിയപ്പോള്‍ രണ്ടാം ശ്രമത്തില്‍ 153 കിലോഗ്രാമാണ് ഉയര്‍ത്തിയത്. മൂന്നാം ശ്രമത്തില്‍ 155 കിലോഗ്രാമും അദ്ദേഹം ഉയര്‍ത്തി പ്രതീക്ഷ നല്‍കി. 191 കിലോഗ്രാം ഉയര്‍ത്തിയെങ്കിലും 198 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. മികവ് തുടര്‍ന്ന വികാസ് 346 കിലോഗ്രാം ആകെ ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ നേടിയത്.

താരത്തിന്റെ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 85 കിലോഗ്രാമില്‍ വെള്ളിയും 2018ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 94 കിലോഗ്രാമില്‍ വെങ്കലവും നേടാന്‍ വികാസിന് സാധിച്ചിരുന്നു. 2015ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 85 കിലോഗ്രാമില്‍ അദ്ദേഹം സ്വര്‍ണ്ണവും നേടിയിട്ടുണ്ട്.

ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. അഞ്ച് സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ പേരിലുള്ളത്. എട്ട് മെഡലുകള്‍ ഭാരോദ്വഹനത്തിലും രണ്ട് മെഡലുകള്‍ ജൂഡോയിലും ഓരോ മെഡലുകള്‍ ടേബിള്‍ ടെന്നിസിലും ലോണ്‍ബോള്‍സിലുമാണ് ഇന്ത്യനേടിയത്. ഇന്ന് ചരിത്രമെഴുതിയാണ് ഇന്ത്യയുടെ വനിതാ ടീം ലോണ്‍ബോള്‍സ് ഫോര്‍സ് ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്.

ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 17-10 എന്ന പോയിന്റിനാണ് ഇന്ത്യയുടെ ചരിത്ര സുവര്‍ണ്ണ നേട്ടം. ലൗലി ചൗബി, പിന്‍കി, നയന്‍മോനി സയ്കിയ, രൂപ റാണി ട്രിക്കി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം സമ്മാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ലോങ്‌ബോളില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡലാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications