Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: വനിതാ ഹോക്കിയില്‍ ഇംഗ്ലണ്ടിനോട് അടിപതറി ഇന്ത്യ, 3-1ന് തോറ്റു

1

ബര്‍മിങ്ഹാം: വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനോട് 3-1നാണ് ഇന്ത്യയുടെ വനിതാ ടീം തോറ്റത്. മൂന്നാം മിനുട്ടില്‍ ഗിസില്ലി ആന്‍സ്ലിയിലൂടെ ലീഡെടുത്ത ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്തി. 40ാം മിനുട്ടില്‍ ഇംഗ്ലണ്ട് ലീഡുയര്‍ത്തി. ടെസ് ഹൗവേര്‍ഡാണ് ഗോള്‍ നേടിയത്. 53ാം മിനുട്ടില്‍ ഹന്നാ മാര്‍ട്ടിനിലൂടെ ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. വന്ദന കാതറിയയാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയെ 4-3ന് തോല്‍പ്പിച്ചതിന് പകരം വീട്ടാനുറച്ചാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും വമ്പന്‍ തോല്‍വി വഴങ്ങേണ്ടി വന്നു. ഇംഗ്ലണ്ടിനോട് 38 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് തവണ മാത്രമാണ് ഇന്ത്യയുടെ വനിതാ ടീമിന് ജയിക്കാനായത്. 11 തവണ സമനിലയായപ്പോള്‍ 22 തവണയും ജയം ഇംഗ്ലണ്ടിനായിരുന്നു.

1

ഇന്ന് പുരുഷ ടീം ഇംഗ്ലണ്ടിനോട് 4-4 സമനിലയും പങ്കിട്ടിരുന്നു. ആദ്യ മത്സരത്തില്‍ ഘാനയെ 11-0ന് തോല്‍പ്പിച്ച ശേഷമാണ് ഇന്ത്യന്‍ പുരുഷ ടീം ആതിഥേയരോട് സമനില വഴങ്ങിയത്. ഇന്ത്യ 10 മെഡലുകള്‍ ഇതുവരെ അക്കൗണ്ടിലാക്കിയിട്ടുണ്ട്. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഏഴ് മെഡലുകളും ഭാരോദ്വഹനത്തിലും രണ്ട് മെഡല്‍ ജൂഡോയിലും ഒരു മെഡല്‍ ലോണ്‍ബോള്‍സിലുമാണ്.

1

വനിതാ ലോണ്‍ബോള്‍സ് ഫോര്‍സ് ഇനത്തില്‍ ഇന്ത്യ ചരിത്രമെഴുതിയാണ് മടങ്ങിയത്. ലോണ്‍ബോള്‍സ് ഫോര്‍സ് വിഭാഗത്തിലാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ ചരിത്രമെഴുതിയത്. ഫൈനലില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം. ശക്തമായ പോരാട്ടത്തിനൊടുവില്‍ 17-10 എന്ന പോയിന്റിനാണ് ഇന്ത്യയുടെ ചരിത്ര സുവര്‍ണ്ണ നേട്ടം. ലൗലി ചൗബി, പിന്‍കി, നയന്‍മോനി സയ്കിയ, രൂപ റാണി ട്രിക്കി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം സമ്മാനിച്ചത്.

Story first published: Tuesday, August 2, 2022, 20:35 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+