Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ലോണ്‍ ബോള്‍സില്‍ ചരിത്രമെഴുതി ഇന്ത്യ, ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ചു

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ ലോണ്‍ബോള്‍സ് ഫോര്‍ടീം വിഭാഗത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെ 16-13 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ച് കഴിഞ്ഞു.

ലൗലി ചൗബി, പിന്‍കി, നയന്‍മോനി സയ്കിയ, രൂപ റാണി ട്രിക്കി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. സുവര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഈ ഇനത്തില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലാം ദിനത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ച ആദ്യ ഇനം കൂടിയാണിത്.

1

ജൂഡോയില്‍ പുരുഷ വിഭാഗം 60 കിലോഗ്രാമില്‍ ഇന്ത്യയുടെ വിജയകുമാര്‍ യാദവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മൗറീഷ്യസിന്റെ വിന്‍സ്ലി ഗന്‍ഗയയെ തോല്‍പ്പിച്ചാണ് വിജയകുമാര്‍ യാദവ് ക്വാര്‍ട്ടറില്‍ കടന്നത്. അതേ സമയം പുരുഷന്മാരുടെ 81 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അജയ് സിങ്ങിന് മെഡല്‍ നേടാനായില്ല. നാലാം സ്ഥാനത്താണ് അജയ്ക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.

176 കിലോഗ്രാം ഉയര്‍ത്തിയതാണ് ബെസ്റ്റ്. ആകെ 319 കിലോഗ്രാമാണ് അദ്ദേഹം ഉയര്‍ത്തിയത്. പല തവണ ലീഡെടുക്കാന്‍ അജയ്ക്കായെങ്കിലും 180 കിലോഗ്രാം ഉയര്‍ത്താനായില്ല. അജയ് സിങ്ങിന്റെ പേരിലാണ് ദേശീയ റെക്കോഡ്. 2019ല്‍ (148 + 190) 338 കിലോഗ്രാം ഉയര്‍ത്തിയാണ് അജയ് സിങ് റെക്കോഡിട്ടത്. ഇംഗ്ലണ്ടിന്റെ ക്രിസ് മുറേയാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. ഓസ്‌ട്രേലിയക്കാരന്‍ കെയ്ല്‍ ബ്രൂസ് വെള്ളി നേടിയപ്പോള്‍ കാനഡയുടെ നിക്കോളാസ് വച്ചോന്‍ വെങ്കലവും സ്വന്തമാക്കി.

1

ഇതുവരെ ആറ് കിരീടമാണ് ഇന്ത്യ നേടിയത്. മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇതിലുള്ളത്. ഇന്ത്യയുടെ എല്ലാ മെഡലുകളും ഭാരോദ്വഹനത്തിലാണെന്നതാണ് കൗതുകരമായ കാര്യം. വനിതാ ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു. ഹോക്കിയില്‍ പുരുഷ ടീം ഘാനയെ എതിരില്ലാത്ത 11 ഗോളിന് തോല്‍പ്പിച്ച് കരുത്തുകാട്ടിയിട്ടുണ്ട്.

Story first published: Monday, August 1, 2022, 16:47 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+