Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG: 100 മീറ്ററില്‍ ദ്യുതിക്ക് നിരാശ, സെമി യോഗ്യത നേടാനായില്ല

1

ബര്‍മിങ്ഹാം: വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് സെമി യോഗ്യത നേടാനായില്ല. നന്നായി പൊരുതിയെങ്കിലും നാലാം സ്ഥാനത്തായാണ് ദ്യുതി ഫിനിഷ് ചെയ്തത്. 11.55 സെക്കന്റ് സമയം കുറിച്ചാണ് ഹീറ്റ്‌സില്‍ ദ്യുതി നാലാം സ്ഥാനത്തെത്തിയത്. ഓരോ ഹീറ്റ്‌സിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാണ് സെമി യോഗ്യത ലഭിക്കുക. വലിയ മുന്നൊരുക്കത്തോടെയെത്തിയ താരത്തിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സെമി ടിക്കറ്റ് പോലും നേടാനായില്ല.

പുരുഷന്മാരുടെ ലോങ്ജംപില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനസ് യഹിയയും ഫൈനലിലെത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തില്‍ 8.5 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ഫൈനല്‍ സീറ്റുറപ്പിച്ചത്. അതേ സമയം 7.68 മീറ്റര്‍ ചാടിയാണ് അനസിന്റെ ഫൈനല്‍ പ്രവേശനം. വ്യാഴാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുക. മലയാളികളിലൂടെ ഇന്ത്യക്ക് മെഡല്‍ നേട്ടത്തിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.

1

ഇന്ന് നടന്ന ബാഡ്മിന്റണ്‍ മിക്‌സഡ് വിഭാഗത്തില്‍ സിംഗപ്പൂരിനെ 3-0ന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇതോടെ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പായി. പുരുഷ വിഭാഗം ജൂഡോയില്‍ വിജയ് യാദവ് ഇന്ത്യക്കായി വെങ്കലം നേടി. ഹോക്കിയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനോട് 4-4 സമനില പങ്കിടേണ്ടി വന്നു. ജൂഡോയിലും ഇന്ത്യ നേട്ടമുണ്ടാക്കി. ഫൈനലില്‍ തോറ്റതോടെ ഇന്ത്യയുടെ സുശീല ദേവി വെള്ളി മെഡല്‍ നേടിയെടുത്തു.

1

ഇതുവരെ ഒമ്പത് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും ഇതില്‍ ഉള്‍പ്പെടും. ഭാരോദ്വഹനത്തിലാണ് ഇന്ത്യ മെഡല്‍ വാരിയത്. ഇന്ത്യയുടെ ടേബില്‍ ടെന്നിസ് ടീം ഫൈനലില്‍ സിംഗപ്പൂരിനെ നേരിടുകയാണ്. തോറ്റാലും വെള്ളിമെഡലുറപ്പ്. വനിതകളുടെ ഷോട്ട് പുട്ടില്‍ മന്‍പ്രീത് കൗര്‍ വലിയ പ്രതീക്ഷ നല്‍കി ഫൈനലില്‍ കടന്നിട്ടുണ്ട്. അക്വാറ്റിക്‌സിലെ 1500 മീറ്ററില്‍ ഇന്ത്യയുടെ പുരുഷ ടീം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

Story first published: Tuesday, August 2, 2022, 18:45 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+