Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: 'ട്രിപ്പിള്‍ ഗോള്‍ഡ്', ദീപക് പൂനിയക്കും സ്വര്‍ണ്ണം, ഗുസ്തിയില്‍ മെഡല്‍ വാരി ഇന്ത്യ

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ മെഡല്‍ വാരി ഇന്ത്യന്‍ താരങ്ങള്‍. നാല് ഫൈനലില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ് ഇന്ത്യ നേടിയത്. 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടി അന്‍ഷു മാലിക്കാണ് ഇന്ത്യയുടെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജറംഗ് പൂനിയ ഇന്ത്യക്കായി സ്വര്‍ണ്ണം നേടി.

മൂന്നാം ഫൈനലില്‍ വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കും ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിത്തന്നു. നാലാം ഫൈനലില്‍ 86 കിലോഗ്രാമില്‍ ദീപക് പൂനിയയും ഇന്ത്യക്കായി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കാക്രാന്‍ ഇന്ത്യക്കായി വെങ്കലവും നേടി. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണ്ണമാണിത്. ഇന്ത്യയുടെ താരങ്ങളെല്ലാം പ്രതീക്ഷകാത്തു.

1

29കാരിയായ സാക്ഷി മാലിക് 2016ലെ ഒളിംപിക്സില്‍ വെങ്കലവും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2018ല്‍ വെങ്കലവും നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും സാക്ഷിക്ക് നേടിയെടുക്കാനായിട്ടുണ്ട്.

28കാരനായ ബജരംഗ് പൂനിയ 2020ലെ ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ പൂനിയ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണവും 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2 സ്വര്‍ണ്ണവും നാല് വെള്ളിയും 2 വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

1

23കാരനായ ദീപക് പുനിയ 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുണ്ട്. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വെങ്കലവും ദീപക് പുനിയ നേടിയിട്ടുണ്ട്. ഇതുവരെ 25 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 9 സ്വര്‍ണ്ണം, എട്ട് വെള്ളി, എട്ട് വെങ്കലവും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Story first published: Saturday, August 6, 2022, 0:07 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+