Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ആന്‍സിക്കും പരുളിനും വെള്ളിത്തിളക്കം, അത്‌ലറ്റിക്‌സില്‍ മിന്നിച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ ഒമ്പതാം ദിനവും ഇന്ത്യയുടെ മിന്നുന്ന പ്രകടനം തുടരുകയാണ്. ഇന്ത്യയുടെ രണ്ടു താരങ്ങളും മിക്‌സഡ് ടീമും വെള്ളി മെഡലിനു അവകാശികളായപ്പോള്‍ ഒരു വെങ്കലവും കൂടി ട്രാക്കില്‍ നിന്നും ഇന്ത്യക്കു ലഭിച്ചു. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസിലെ മൂന്നില്‍ രണ്ടു മെഡലുകളും ഇന്ത്യ സ്വന്തമാക്കി.

പരുള്‍ ചൗധരിയാണ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് വെള്ളി നേടിയതെങ്കില്‍ പ്രീതിക്കാണ് വെങ്കലം. വനിതകളുട ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന്‍ വെള്ളിയുമായി രാജ്യത്തിന്റെ അഭിമാനമായി മാറി. മൂന്നാമത്തെ വെള്ളി 4-400 മീറ്റര്‍ റിലേയില്‍ മിക്‌സഡ് ടീമിനായിരുന്നു.

ANCY SOJAN

6.63 മീറ്ററായിരുന്നു അഞ്ചാമത്തെ ജംപില്‍ ആന്‍സി പിന്നിട്ടത്. ഇതു താരത്തെ രണ്ടാംസ്ഥാനമുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. ആന്‍സിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ഇത്. ആന്‍സിയെക്കൂടാതെ ഇന്ത്യയുടെ ശാലിനി സിങും ഈയിനത്തില്‍ മല്‍സരിച്ചെങ്കിലും മെഡലൊന്നും ലഭിച്ചില്ല.

3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ് ഫൈനലില്‍ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്താണ് പരുളും പ്രീതിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. 9.27.28 സെക്കന്റിലായിരുന്നു പരുള്‍ മല്‍സരം ഫിനിഷ് ചെയ്തത്. പ്രീതി 9.43.32 സെക്കന്റില്‍ മൂന്നാംസ്ഥാനത്തുമെത്തുകയായിരുന്നു.

4-400 മീറ്റര്‍ മിക്‌സഡ് റിലേയിലായിരുന്നു ഇന്ത്യയുടെ മറ്റൊരു വെള്ളി മെഡല്‍. മലയാളി താരം മുഹമ്മദ് അജ്മലിനൊപ്പം വിത്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന്‍ എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ഫൈനലില്‍ 3.14.34 സെക്കന്റില്‍ മൂന്നാംസ്ഥാനത്തായിരുന്നു ടീം ആദ്യം ഫിനിഷ് ചെയ്തത്. പക്ഷെ ഈയിനത്തില്‍ വെള്ളി നേടിയ ശ്രീലങ്കന്‍ ടീമിനെ റേസിനിടെ ലെയ്ന്‍ ലംഘിച്ചതിന്റെ പേരില്‍ അയോഗ്യരാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ വെങ്കല മെഡല്‍ വെള്ളിയായി മാറിയത്.

PARUL

എന്നാല്‍ വനിതകളുടെ പോള്‍വാള്‍ട്ട്, പുരുഷന്‍മാരുടെ 200 മീറ്റര്‍ റേസ് എന്നിവയില്‍ ഇന്ത്യക്കു നിരാശപ്പെടേണ്ടി വന്നു. പോള്‍വാള്‍ട്ടില്‍ പവിത്ര വെങ്കടേഷായിരുന്നു ഫൈനലില്‍ ഇറങ്ങിയത്. പക്ഷെ മൂന്നാമത്തെ ശ്രമത്തിലും 4.10 മീറ്റര്‍ ഉയരം ക്ലിയര്‍ ചെയ്യാന്‍ പവിത്രയ്ക്കായില്ല. ഇതോടെ താരത്തിന്റെ മെഡല്‍ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.

അതേസമയം, പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ അംലാന്‍ ബൊര്‍ഗോഹെയ്ന്‍ ആറാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മല്‍സരം പൂര്‍ത്തിയാക്കാന്‍ താരത്തിനു 20.98 സെക്കന്റ് വേണ്ടിവന്നു.

Story first published: Monday, October 2, 2023, 18:40 [IST]
Other articles published on Oct 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+