Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് വില്ലേജില്‍ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യന്‍ വില്ലേജില്‍ ദേശീയ പതാക ഉയര്‍ത്തി. എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിലാണ് പാലെംബാങ്ങിലുള്ള വില്ലേജില്‍ ഡെപ്യൂട്ടി ചീഫ് ദ മിഷന്‍ ബല്‍ബീര്‍ സിങ് കുശുവ പതാക ഉയര്‍ത്തിയത്. ഇരുപത്തിയഞ്ചോളം കായിക താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏഷ്യന്‍ ഗെയിംസ് സംഘാടകരിലൊരാളായ യാസിര്‍ അരാഫത്ത് പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു. ഏഷ്യന്‍ ഗെയിംസ് നടക്കുന്ന മറ്റൊരു സ്ഥലമായ ജക്കാര്‍ത്തയിലും ചെറിയ ചടങ്ങില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരുന്നു. ഒഫീഷ്യലുകളും കായിക താരങ്ങളും ഈ ചടങ്ങിലും പങ്കെടുക്കാനെത്തി.

india

ഇന്ത്യയുടെ വനിതാ, പുരുഷ ഹോക്കി ടീമുകള്‍ ജക്കാര്‍ത്തയിലെത്തി. ബോക്‌സര്‍മാര്‍ വ്യാഴാഴ്ചയെത്തും. ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ നാലുവരെയാണ് ഗെയിംസ് നടക്കുക. ഇന്ത്യയില്‍ നിന്നും 572 കായിക താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇത്തവണ നേടാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

മുപ്പത്തിനാല് ഇനങ്ങളിലായി കായികതാരങ്ങള്‍ ഇത്തവണ ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കും. 11 സ്വര്‍ണം 10 വെള്ളി 36 വെങ്കലം എന്നിങ്ങനെ 57 മെഡലുകള്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയിരുന്നു.

Story first published: Thursday, August 16, 2018, 8:58 [IST]
Other articles published on Aug 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+