Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഹിമ ദാസിനെ മിക്‌സഡ് റിലേയില്‍ മത്സരിപ്പിക്കില്ലെന്ന് പരിശീലകന്‍

ദില്ലി: ഇന്ത്യയുടെ പുതിയ അത്‌ലറ്റിക്‌സ് പോസ്റ്റര്‍ പെണ്‍കുട്ടി ഹിമ ദാസിനെ ഏഷ്യന്‍ ഗെയിംസിലെ മിക്‌സഡ് റിലേയില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ഹിമയുടെ വ്യക്തിഗത ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് റിലേയില്‍ നിന്നും മാറ്റിയതെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ബസന്ത് സിങ് വ്യക്തമാക്കി.

ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്ററില്‍ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ഉള്‍പ്പെടുത്തിയ മിക്‌സഡ് ഇനം ഉള്‍പ്പെടുത്തിയത്. എന്നാല്‍, 400 മീറ്ററിലും 200 മീറ്ററിലും ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരയ്ക്കുന്ന ഹിമ റിലേയില്‍ ഉണ്ടാകില്ല. 200 മീറ്റര്‍ ഹീറ്റ്‌സിന്റെയും മിക്‌സഡ് റിലേയുടെയും സമയക്രമമാണ് ഇതിന് കാരണം.

hima

200 മീറ്ററില്‍ മത്സരിച്ച ഉടനെ ഹിമ റിലേയിലും മത്സരിക്കേണ്ടതായി വരും. ഇത് താരത്തിന്റെ ശാരീരിക ക്ഷമതയെ ബാധിക്കുമെന്നു കണ്ടാണ് തീരുമാനം. നാനൂറ് മീറ്ററില്‍ 51.13 സെക്കന്റാണ് ഹിമയുടെ മികച്ച സമയം. ഇരുനൂറ് മീറ്ററില്‍ ഇത് 23.10 സെക്കന്റും. നാനൂറ് മീറ്ററില്‍ 51 സെക്കന്റിന് താഴെയും, ഇരുനൂറ് മീറ്ററില്‍ 23 സെക്കന്റില്‍ താഴെയും ഏഷ്യന്‍ ഗെയിംസില്‍ ഹിമയ്ക്ക് പ്രകടനം നടത്താന്‍ കഴിയുമെന്നാണ് പരിശീലകന്റെ പ്രതീക്ഷ.

ഫിന്‍ലന്‍ഡിലെ താംബരെയില്‍ നടന്ന അണ്ടര്‍ 20 ലോക മീറ്റില്‍ ഹിമ 400 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍താരം ലോക മീറ്റിലെ ട്രാക്കില്‍നിന്നും സ്വര്‍ണം നേടുന്നത്. ഇതിന് പിന്നാലെ താരത്തിന് പ്രാദേശിക മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിരുന്നു. അസമിലെ ഒരു കര്‍ഷക തൊഴിലാളി കുടുംബമായ പതിനെട്ടുകാരി ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള താരമായി മാറിക്കഴിഞ്ഞു.

Story first published: Saturday, July 28, 2018, 14:36 [IST]
Other articles published on Jul 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+