ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ 39 മലയാളികള്‍. 572 അംഗ ഇന്ത്യന്‍ കായിക സംഘമാണ് ജക്കാര്‍ത്തയില്‍ 34 ഇനങ്ങളിലായി മത്സരിക്കുക. പതിവുപോലെ അത്‌ലറ്റിക്‌സ് ഇനത്തിലാണ് കേരളത്തില്‍ നിന്നും കൂടുതല്‍ താരങ്ങള്‍ ഇടം പിടിച്ചത്. പതിമൂന്നുപേര്‍ അത്‌ലറ്റിക്‌സ് സംഘത്തിലുണ്ട്.
ഇന്ത്യയുടെ വനിതാ വോളിബോള്‍ ടീം മലയാളി സംഘമായി. ടീമിലെ 14 പേരില്‍ പത്തുപേരും കേരളത്തില്‍നിന്നുള്ളവരാണ്. വൈ.മുഹമ്മദ് അനസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ജിസ്‌ന മാത്യു, ബി.സൗമ്യ, പി.കുഞ്ഞുമുഹമ്മദ്, കെ.ടി.ഇര്‍ഫാന്‍, എം.ശ്രീശങ്കര്‍, ജിത്തു ബേബി, എ.വി.രാകേഷ് ബാബു, പി.യു.ചിത്ര, ആര്‍.അനു, നയന ജയിംസ്, വി.നീന, എന്നിവരാണ് അത്‌ലറ്റ്ക്‌സ് ടീമില്‍ ഉള്‍പ്പെട്ടത്. ട്രയല്‍സില്‍ യോഗ്യത നേടുകയാണെങ്കില്‍ ടിന്റു ലൂക്കയും ഇന്തോനേഷ്യയിലെത്തും.

എച്ച്.എസ്.പ്രണോയ് ബാഡ്മിന്റന്‍, റെയ്ഹാന്‍ തോമസ് ഗോള്‍ഫ്, ടി.ബി.ശിവശങ്കര്‍ കനോയിങ്, സുനന്യ കുരുവിള, ദീപിക പള്ളിക്കല്‍ സ്‌ക്വാഷ്, സജന്‍ പ്രകാശ് നീന്തല്‍, അലീന റെജി സൈക്ലിങ്, എന്‍.ബി. ബിനിഷ, പി.സി. അശ്വിന്‍ കുറാഷ്, എന്നിങ്ങനെയാണ് വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കുന്ന മലയാളികള്‍.
വനിതകളുടെ വോളിബോള്‍ ടീമില്‍ അഞ്ജു ബാലകൃഷ്ണന്‍, മിനിമോള്‍ ഏബ്രഹാം, അശ്വനി കണ്ടോത്ത്, കെ.എസ്.ജിനി, എസ്.രേഖ, ശ്രുതി മുരളി, കെ.പി.അനുശ്രീ, അഞ്ജലി ബാബു, എസ്.സൂര്യ എന്നിവരും പുരുഷന്മാരുടെ ടീമില്‍ സി.അജിത് ലാല്‍, ജി.കെ.അഖിന്‍ എന്നിവരും ഉള്‍പ്പെട്ടു. കൂടാതെ വനിതാ ബാസ്‌കറ്റബോള്‍ ടീമില്‍ പി.എസ്.ജീന, പി.ജി.അഞ്ജന, സ്റ്റെഫി നിക്‌സണ്‍, പ്രിയങ്ക പ്രഭാകര്‍ എന്നിവര്‍ ബാസ്‌കറ്റ്‌ബോള്‍ വനിതാ ടീമിലുണ്ട്.