Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ മലയാളി താരം അനസിന് വെള്ളി; ഗോവിന്ദന് വെങ്കലം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്ററില്‍ ഹിമ ദാസ് വെള്ളി നേടിയതിന് പിന്നാലെ ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അനസിനും 400 മീറ്ററില്‍ വെള്ളി മെഡല്‍. പുരുഷന്മാരുടെ 10000 മീറ്ററില്‍ ഗോവിന്ദന്‍ ലക്ഷ്മണനും വെങ്കലം നേടി. ബ്രിഡ്ജില്‍ ഇന്ത്യയുടെ പുരുഷ ടീമും മികസ്ഡ് ടീമും വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ, ഏഴു സ്വര്‍ണവും ഒമ്പത് വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 35 മെഡലുകളായി.

അതിനിടെ, ഗെയിംസിന്റെ എട്ടാംദിനം പുരുഷ വനിതാ അമ്പെയ്ത്ത് ടീമുകള്‍ മെഡലുറപ്പിച്ചു. സെമിയില്‍ പുരുഷ ടീം ചൈനീസ് തായ്‌പേയിയെ 230-227 എന്ന പോയന്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. വനിതാ ടീമും ചൈനീസ് തായ്‌പേയിയെ 225-222 എന്ന പോയന്റുകള്‍ക്ക് കീഴ്‌പ്പെടുത്തി. പിവി സിന്ധുവും സൈന നേവാളും ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയെത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അശ്വാഭ്യാസത്തില്‍ ഇന്ത്യ ഇരട്ട വെള്ളിമെഡലും സ്വന്തമാക്കി. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയും, ടീം ഇനത്തിലുമാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടിയത്.

govind

തജിന്ദര്‍പാല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ കഴിഞ്ഞിദിവസം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ടെന്നീസ് പുരുഷ ഡബിള്‍സിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും സ്വര്‍ണം നേടി.

mohdanasa

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.

Story first published: Monday, August 27, 2018, 9:18 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+