Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Oceania Ultra Marathon: ജപ്പാനില്‍ ചരിത്രനേട്ടവുമായി ഇന്ത്യ, വീണ്ടും പൊന്നണിഞ്ഞു!!

ഹിരോസാക്കി: ജപ്പാനിലെ ഹിരോസാക്കിയിൽ ഈ മാസം 23-24 തീയതികളിൽ നടന്ന ഏഷ്യ-ഓഷ്യാനിയ 24 മണിക്കൂർ അൾട്രാ മാരത്തൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പുരുഷ കിരീടം നിലനിർത്തി. ജപ്പാനെ മറികടന്നായിന്നു സ്വർണ മെഡൽ നേട്ടം. ഇന്ത്യയുടെ ഈ വിജയം ഏഷ്യൻ റെക്കോർഡോടെയാണ്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ ഇന്ത്യയുടെ ഇത് ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്.

പുരുഷവിഭാഗം വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളും നേടി. വനിതാ ടീം വൻ പ്രകടനത്തോടെ വെങ്കല മെഡൽ നേടുകയും പുതിയ ദേശീയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.

INDIA MARATHON

പുരുഷന്മാരുടെ മത്സരത്തിൽ അമർ സിംഗ് ദേവാന്ദ 282.881 കിലോമീറ്റർ ദൂരം 226 ലാപ്പുകളായി ഓടി ചരിത്രമെഴുതി സ്വർണ്ണം കരസ്ഥമാക്കി. പുതിയ ഇന്ത്യൻ ദേശീയ റെക്കോർഡ് കൂടിയാണ്.

സഹതാരം ജീനോ ആന്റണി 272.894 കിലോമീറ്റർ ദൂരം 218 ലാപ്പുകളിൽ പൂർത്തിയാക്കി വെള്ളി നേടി. സൗരവ് കുമാർ രഞ്ജൻ 260.058 കിലോമീറ്ററോടെ 208 ലാപ്പുകൾ പൂർത്തിയാക്കി വെങ്കലം നേടി അഭിമാന താരങ്ങളായി.

പുരുഷ ടീം ഇനത്തിൽ ഇന്ത്യ ആകെ 815.833 കിലോമീറ്റർ ദൂരം കവർ ചെയ്ത് പൊന്നണിഞ്ഞു. ഇത് ഏഷ്യ-ഓഷ്യാനിയ റെക്കോർഡാണ്. ഏതൊരു IAU ചാമ്പ്യൻഷിപ്പിലും ഒരു ഏഷ്യൻ രാജ്യം നേടുന്ന ഏറ്റവും ഉയർന്ന ദൂരമാണിത്.

ജപ്പാൻ 754.726 കിലോമീറ്ററോടെ വെള്ളി നേടിയപ്പോൾ ഓസ്‌ട്രേലിയ 732.525 കിലോമീറ്ററിൽ വെങ്കലം കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ 707.357 കിമി ഓടിയെത്തി ജപ്പാൻ സ്വർണ്ണം നേടി. ഓസ്‌ട്രേലിയ 684.450 (കി.മി) വെള്ളി നേടിയപ്പോൾ ഇന്ത്യ 667.722 (കി.മി) വെങ്കലം സ്വന്തമാക്കി.

ഈ വിഭാഗത്തിൽ ഇന്ത്യയെ നയിച്ച തെൻസിൻ ഡോൾമ 228.939 കിലോമീറ്ററോടെ നാലാം സ്ഥാനത്തെത്തി. ഇത് പുതിയ വനിതാ ദേശീയ 24 മണിക്കൂർ റെക്കോർഡാണ്. ഇന്ത്യൻ ടീം 12 മണിക്കൂർ, 24 മണിക്കൂർ ഫോർമാറ്റുകളിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ പുതിയ ദേശീയ റെക്കോർഡുകൾ സ്ഥാപിച്ചു.

പുരുഷ ടീം ഏതൊരു IAU ചാമ്പ്യൻഷിപ്പിലും ഒരു ഏഷ്യൻ രാജ്യം നേടിയ ഏറ്റവും ഉയർന്ന മൊത്തം ദൂരവും, IAU ഏഷ്യ-ഓഷ്യാനിയ ചാമ്പ്യൻഷിപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം പ്രകടനവും സ്വന്തമാക്കി.

ഇന്ത്യയുടെ 11 അത്‌ലറ്റുകളിൽ എട്ട് പേരും വ്യക്തിഗത മികച്ച ദൂരങ്ങൾ രേഖപ്പെടുത്തി. അമർ സിംഗ് ദേവാന്ദയ്ക്ക് ഏഷ്യൻ 24 മണിക്കൂർ റെക്കോർഡ് നേടാൻ ഏകദേശം 3 കിലോമീറ്റർ മാത്രമാണ് കുറവുണ്ടായത്.

ഇന്ത്യൻ പുരുഷ ടീമിന് ലോക റെക്കോർഡായുള്ള ടീം മൊത്തം ദൂരത്തിൽ നിന്ന് 13 കിലോമീറ്റർ മാത്രം അകലെയായി. 2026-ലെ ആഗോള പട്ടികയിൽ ദേവാന്ദയുടെ 282.881 കിലോമീറ്റർ നിലവിൽ മുന്നിലാണ്.

ഈ വിജയത്തോടെ, 2022, 2024, 2026 വർഷങ്ങളിലായി തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യ-ഓഷ്യാനിയ 24-മണിക്കൂർ അൾട്രാമാരത്തൺ കിരീടം നേടുന്നത്.

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത് പരിശീലനം നേടിയ ഈ ടീമിന് വിശാലമായ ഒരു പിന്തുണാ സംവിധാനവുമുണ്ടായിരുന്നു. അമർ സിംഗ് ദേവാന്ദ, ഗീനോ ആന്റണി, സൗരവ് കുമാർ രഞ്ജൻ, മുകേഷ് കുമാരി, സുഗൗരവ് ഗോസ്വാമി, വേലു പെരുമാൾ, അപർണ ചൗധരി എന്നിവരായിരുന്നു പുരുഷ ടീമിലെ അംഗങ്ങൾ.

ബിന്ദു ജൂനേജ, ശശി മേത്ത, സുനിത സുബ്ബ, ടെൻസിൻ ഡോൾമ എന്നിവരടങ്ങിയായിരുന്നു വനിതാ വിഭാഗം. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സപ്പോർട്ട് സ്റ്റാഫുകളിൽ ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കുസ്വാഹ, സ്ട്രെങ്ത് & കണ്ടീഷനിംഗ് കോച്ച് ചന്ദ്ര ഗോപാലൻ, ക്രൂ അംഗം (എയർഫോഴ്സ്) ഗോർഖാ റാം, അസിസ്റ്റന്റ് കോച്ച് (എയർഫോഴ്സ്) ഹേമന്ത് കുമാർ, ന്യൂട്രീഷനിസ്റ്റ് സൊനാലി സാഹു എന്നിവരുണ്ടായിരുന്നു.

മുഖ്യ പരിശീലകനും മാനേജരുമായ സന്തോഷ് പത്മനാഭൻ ഈ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചു: "ഈ നിമിഷത്തിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഇത് ഇന്ത്യൻ അൾട്രാറണ്ണിംഗ് സമൂഹത്തിന് മുഴുവൻ ആഘോഷിക്കാനുള്ള നേട്ടമാണ്. ഈ വിജയം അത്‌ലറ്റുകൾക്ക് മാത്രമല്ല, ഇന്ത്യൻ അൾട്രാറണ്ണിംഗിനെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്കു കൂടിയുള്ളതാണ്".

Story first published: Friday, May 29, 2026, 13:14 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+