Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത്രണ്ടുവിരലുകളൂന്നി സ്വപ്‌ന, സ്വര്‍ണത്തിലേക്ക് ഓടുമ്പോള്‍ മനസില്‍ കൂലിപ്പണിക്കാരിയായ അമ്മ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടിയ കായിക താരങ്ങളില്‍ പലരുടെയും ജീവിത പശ്ചാത്തലം അമ്പരപ്പിക്കുന്നതാണ്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവര്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടിയതെന്നറിയുമ്പോള്‍ ഓരോ കായികപ്രേമിയും മനസുകൊണ്ടവരെ നമിക്കുമെന്നുറപ്പാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയപ്പോള്‍ സ്വപ്‌ന ബര്‍മനെന്ന കായിക താരത്തിന്റെ ജീവിതവും ലോകത്തിന് മുന്നിലെത്തി.

വടക്കന്‍ ബംഗാളിലെ ജയ്പാല്‍ഗുരി സ്വദേശിയായ സ്വപ്‌നയുടെ ജീവിതം അങ്ങേയറ്റം കഠിനവും പ്രതിസന്ധികള്‍ നിറഞ്ഞതുമായിരുന്നു. ഇല്ലായ്മകളുടെയും വറുതികളുടെയും നാളുകള്‍ ഓടിക്കയറി സ്വപ്‌നനേട്ടത്തിലെത്തുമ്പോള്‍ സ്വപ്‌നയുടെ മനസില്‍ തെളിഞ്ഞത് കൂലിപ്പണിക്കാരിയായ അമ്മയുടെ മുഖമാണ്. റിക്ഷാ ഡ്രൈവറായിരുന്ന അച്ഛന്‍ പഞ്ചനന്‍ ബര്‍മന്‍ ഏഴു വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായതോടെയാണ് അമ്മ കൂലിപ്പണിക്കിറങ്ങുന്നത്. വീട്ടുജോലി ചെയ്തും ഒരു ചായത്തോട്ടത്തില്‍ കൂലിവേല ചെയ്തുമൊക്കെയാണ് അവര്‍ നാലു മക്കളെ വളര്‍ത്തിയത്.

v

ഇരുകാലുകളിലുമായി പന്ത്രണ്ട് വിരലുകളുള്ള സ്വപ്‌നയ്ക്ക് വീതിയുള്ള സ്‌പൈക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍, പ്രത്യേകമായി നിര്‍മിക്കേണ്ട ഇത് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സാധാരണ ഷൂവിട്ട് മത്സരങ്ങളില്‍ പങ്കെടുക്കേണ്ട അവസ്ഥയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയയുടനെ ഇത് തന്റെ കുടുംബത്തിന്റെ സാമ്പത്തിക കാര്യത്തില്‍ സഹായമാകുമെന്ന് സ്വപ്‌ന പറഞ്ഞത് വെറുതെയല്ല. സ്‌പോര്‍ട്‌സ് അവര്‍ക്ക് വെറുമൊരു വിനോദോപാധിയല്ല. മറിച്ച്, ജീവിതത്തോടുള്ള പോരാട്ടമായിരുന്നു. സ്വപ്‌ന സ്വര്‍ണം നേടിയതിന് പിന്നാലെ പഞ്ചിമ ബംഗാള്‍ ടൂറിസം മന്ത്രി സ്വപ്നയുടെ വീട് സന്ദര്‍ശിക്കുകയും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജക്കാര്‍ത്തയില്‍നിന്നും നാട്ടിലെത്തുന്നതോടെ കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വപ്‌നയും കുടുംബവും.

Story first published: Saturday, September 1, 2018, 13:43 [IST]
Other articles published on Sep 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+