Tap to Read ➤

ടീച്ചറെ മിന്നുകെട്ടിയ ചാഹല്‍

ചാഹല്‍- ധനശ്രീ പ്രണയകഥയറിയാം
Manu D
ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സുപരിചിതരായ താരദമ്പതികളാണ് യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും
ഡെന്റിസ്റ്റാണെങ്കിലും  കൊറിയോഗ്രാഫിയും ധനശ്രീക്കു പാഷനാണ്. ഏറെ ഫോളോവേഴ്‌സുള്ള യൂട്യൂബറുമാണ്
കൊവിഡ് മഹാമാരിക്കു ശേഷമുണ്ടായ ലോക്ക്ഡൗണാണ്  ചാഹല്‍- ധനശ്രീ പ്രണയത്തിനു നിമിത്തമായത്
നൃത്തം പഠിക്കാനുള്ള ചാഹലിന്റെ ആഗ്രഹമാണ് ധനശ്രീയെ പരിചയപ്പെടാന്‍ ഇടയാക്കിയത്
വിദ്യാര്‍ഥി- അധ്യാപിക ബന്ധമായിട്ടായിരുന്നു തുടക്കം. ചാഹല്‍ ധനശ്രീയുടെ നൃത്ത വീഡിയോകള്‍ കാണുകയും തുടര്‍ന്ന് പഠിക്കാന്‍ ചേരുകയുമായിരുന്നു
നൃത്ത ക്ലാസില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറി
ധനശ്രീയോടുളള ഇഷ്ടം ചാഹല്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
2020 ആഗസ്റ്റ് എട്ടിനാണ്  വിവാഹനിശ്ചയത്തെക്കുറിച്ച്
ചാഹല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്
കൊവിഡ് കാരണം 2020ലെ ഐപിഎല്‍ യുഎഇയില്‍ നടത്തിയപ്പോള്‍ ചാഹലിനെ പിന്തുണയ്ക്കാനായി ധനശ്രീ ഇവിടെയെത്തിയിരുന്നു.
2020 ഡിസംബര്‍ 22നായിരുന്നു ചാഹലും ധനശ്രീയും തമ്മിലുള്ള വിവാഹം.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക