അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഗ്ലോബല്‍ അംബാസഡറായി അഡ്രിയാന ലിമയെ നിയമിച്ചിരിക്കുകയാണ്
ബ്രസീലില്‍ നിന്നുള്ള സൂപ്പര്‍ മോഡലാണ് 41 കാരിയായ അഡ്രിയാന ലിമ
നടിയും, ബിസിനസുകാരിയും ഗ്ലോബല്‍ ഫാഷന്‍ ഐക്കണുമെല്ലാമാണ് ഇവര്‍
ചരിത്രത്തിലാദ്യമായാണ് ഫിഫ ഗ്ലോബല്‍ ഫാന്‍ അംബാസഡറെന്ന റോളില്‍ ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്
ഫുട്‌ബോള്‍ ഫാനെന്ന നിലയില്‍ ഫിഫ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തതില്‍ നന്ദിയും ഒപ്പം അഭിമാനവുമുണ്ടെന്നും അഡ്രിയാന
അംബാസഡറെന്ന നിലയില്‍ ഫിഫയുടെ നിരവധി സംരംഭങ്ങളില്‍ അഡ്രിയാന പങ്കെടുക്കയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും
1997 മുതല്‍ മോഡലിങ് രംഗത്തു സജീവമാണ് അഡ്രിയാന ലിമ
സെര്‍ബിയയുടെ മുന്‍ ബാസ്‌കറ്റ് ബോള്‍ താരം മാര്‍കോ യാരിച്ചിനെയാണ് അഡ്രിയാന വിവാഹം കഴിച്ചത്. 2016ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.