Tap to Read ➤

ഇതാ ഇന്ത്യയുടെ 'സിക്സ് പാക്കുകാര്‍'

അഞ്ചു താരങ്ങളെ അറിയാം
Manu D
മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ടീമംഗങ്ങള്‍ക്കു മാത്രമല്ല ലോകത്തിലെ മറ്റു താരങ്ങള്‍ക്കു പോലും മാതൃകയാണ്.
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നയാളാണ് അദ്ദേഹം. കളിക്കളത്തിലെ ചടുലമായ നീക്കങ്ങള്‍ക്കു കോലിയെ സഹായിക്കുന്നതും ഫിറ്റായിട്ടുള്ള ശരീരമാണ്
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് സിക്‌സ് പായ്ക്കുള്ള രണ്ടാമത്തെയാള്‍. കളിക്കളത്തില്‍ എല്ലാ തരത്തിലും തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം.
സിക്‌സ് പായ്ക്കും ഇത്രയും മികച്ച ഫിറ്റ്‌നസുമൊന്നും താരത്തിനു സ്വാഭാവികമായി ലഭിച്ചതല്ല. വിരാട് കോലിയെപ്പോലെ കഠിന പ്രയത്‌നത്തിലൂടെയാണ് ഹാര്‍ദിക് ഇതു നേടിയെടുത്തത്
ദേശീയ ടീമില്‍ സ്ഥിരം സാന്നിധ്യമാവാന്‍ ഇനിയും സാധിച്ചിട്ടില്ലെങ്കിലും ഫാസ്റ്റ് ബൗളര്‍ നവദീപ് സെയ്‌നി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
സിക്‌സ് പായ്ക്ക് ബോഡിയുള്ള താരം പല ഫോട്ടോഷൂട്ടുകളിലും ഇതു പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് ദീപക് ചാഹര്‍. മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എല്ലായ്‌പ്പോഴും താരം പരിശ്രമിക്കാറുണ്ട്. ഇതാണ് സിക്‌സ് പായ്ക്ക് നേടിയെടു താരത്തെ സഹായിച്ചത്.
വര്‍ക്കൗട്ട് ഫോട്ടോകളും ഷര്‍ട്ടില്ലാതെ സിക്‌സ് പായ്ക് പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുകളും ചാഹര്‍ ആരാധകരുമായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാത്ത ബാറ്റര്‍ മനീഷ് പാണ്ഡെയും സിക്‌സ് പായ്ക്ക് ശരീരമുള്ള വ്യക്തിയാണ്. മറ്റു പലരെയും പോലെ തന്‍റെ ശരീരം പാണ്ഡെ അധികം പ്രദര്‍ശിപ്പിക്കാറില്ല.
എന്നാല്‍ വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ താരം ഒരു വിട്ടുവീഴ്ചയും നടത്താറുമില്ല. വളരെ മികച്ച ഫീല്‍ഡര്‍ കൂടിയാണ് പാണ്ഡെയെന്നത് എല്ലാവര്‍ക്കുമറിയാം.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/