ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള അരങ്ങേറ്റത്തിനു പിന്നാലെ ലോക ക്രിക്കറ്റിലെ ചര്‍ച്ചയായി മാറിയ താരമാണ് ഉമ്രാന്‍ മാലിക്ക്
സ്ഥിരമായി 145 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള കഴിവാണ് ഉമ്രാനെ ശ്രദ്ധേയനാക്കിയത്
2021ലെ ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ ഉമ്രാന്‍ തിളങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നെറ്റ് ബൗളറായി ഇടം പിടിക്കുകയും ചെയ്തു
പകരക്കാരനായി എസ്ആര്‍എച്ച് ടീമിലേക്കു വന്ന ഉമ്രാന്‍ വളരെ പെട്ടെന്നു സ്ഥിരം സാന്നിധ്യമായി മാറി. 2022ലെ മെഗാ ലേലത്തിനു മുമ്പ് താരത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരുന്നു
ഈ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയാണ് ഉമ്രാന്‍ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്. പക്ഷെ ഈ പരമ്പരയില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചില്ല
അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20യിലൂടെ ഉമ്രാന്‍ ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചു. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു പരമ്പരയില്‍ ടീമിനെ നയിച്ചത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ ഇടം പിടിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെട്ടു.