Tap to Read ➤

IND vs SA: ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക്

അഞ്ചു പുതുമുഖങ്ങളെ അറിയാം
Manu D
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വേഗമേറിയ ഫാസ്റ്റ് ബൗളറായി ഉമ്രാന്‍ മാലിക്ക് മാറിയിരിക്കുകയാണ്.
ഈ സീസണില്‍ 157 കിമി വേഗത്തില്‍ വരെ ബൗള്‍ ചെയ്ത് ഉമ്രാന്‍ എല്ലാവരെയും വിസ്മയിപ്പിച്ചു കഴിഞ്ഞു.  11 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്നെ മികച്ച ബാറ്റിങ് കാഴ്ചവച്ച വച്ച രാഹുല്‍ ത്രിപാഠിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
ഈ സീസണില്‍ സണ്‍റൈസൈഴ്‌സ് ഹൈദരാബാദിനൊപ്പവും ത്രിപാഠി ഉജ്ജ്വല ഫോമിലാണ്.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്നാണ് യുവ താരം തിലക് വര്‍മയുടെ പ്രകടനം
ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ തിലക് 40 ശരാശരിയില്‍, 132 സ്‌ട്രൈക്ക് റേറ്റോടെ 368 റണ്‍സ് താരം നേടിയിട്ടുണ്ട്.
ഫിനിഷറുടെ റോളില്‍ ഇന്ത്യന്‍ ടീമിനു ബാക്കപ്പായി ഉയര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് രാഹുല്‍ തെവാത്തിയ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഫിനിഷറായി കസറുകയാണ് താരം.
നേരത്തേ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ സീസണില്‍ ടൈറ്റന്‍സിനെ നിരവധി മല്‍സരങ്ങളിലാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ തെവാത്തിയ രക്ഷിച്ചിട്ടുള്ളത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫാസ്റ്റ് ബൗളര്‍ മുകേഷ് ചൗധരിയാണ് ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീഴാനിടയുള്ള മറ്റൊരാള്‍
ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ താരം പവര്‍പ്ലേ ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിയുകയും വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ ചൗധരി ഇതിനകം നേടിക്കഴിഞ്ഞു.
കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക