Tap to Read ➤

ഐപിഎല്‍ 2022: ഓറഞ്ച് ക്യാപ്പ് ആരു നേടും? സാധ്യത ഇവര്‍ക്ക്

നിലവിലെ ജേതാവ് റുതുരാജാണ്‌
Manu D
കെഎല്‍ രാഹുല്‍
2020ലെ  ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാണ് കെഎല്‍ രാഹുല്‍. 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് അദ്ദേഹം കളിക്കുക.
ഇഷാന്‍ കിഷന്‍
മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് ഓറഞ്ച് ക്യാപ്പ് നേടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ഓപ്പണിങിലടക്കം പല പൊസിഷനുകളിലും താരം ബാറ്റ് ചെയ്തിട്ടുണ്ട്. 2020ല്‍ ഇഷാന്‍ 516 റണ്‍സ് അടിച്ചെടുത്തിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിയാണ് മറ്റൊരു താരം.  ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നാലാം കിരീട വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 633 റണ്‍സാണ് ഡുപ്ലെസി വാരിക്കൂട്ടിയത്.
ഫഫ് ഡുപ്ലെസി
റുതുരാജ് ഗെയ്ക്വാദ്
നിലവിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയാണ് റുതുരാജ് ഗെയ്ക്വാദ്. കഴിഞ്ഞ സീസണില്‍ 45.36 ശരാശരിയില്‍ 635 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഡേവിഡ് വാര്‍ണര്‍
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ നേരത്തേ മൂന്നു തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള താരമാണ്. എല്ലാം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു. 2015, 17, 19 വര്‍ഷങ്ങളിലായിരുന്നു ഇത്.