ധോണിയുടെ ആദ്യത്തെ കാമുകി പ്രിയങ്ക ജായായിരുന്നു. കരിയറിന്റെ തുടക്കകാലത്തായിരുന്നു ഇത്. പക്ഷെ പ്രിയങ്ക ഒരു അപകടത്തില്‍ മരണപ്പെട്ടു
Start typing..
ദീപിക പാദുകോണ്‍
ബോളിവുഡ് നടി ദീപിക പാദുകോണുമായി ധോണിയുടെ പേര് വാര്‍ത്തകളില്‍ വന്നിരുന്നു.
ഓം ശാന്തി ഓം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് ദീപിക
ഓസ്‌ട്രേലിയയുമായുള്ള ഒരു ടി20 മല്‍സരം കാണാന്‍ ധോണി ക്ഷണിച്ചതിനെ തുടര്‍ന്ന് ദീപിക വന്നിരുന്നു
വളരെ ഹിറ്റായി മാറിയ നീളന്‍ മുടി ധോണി മുറിച്ചത് ദീപികയുടെ താല്‍പര്യ പ്രകാരമാണത്രേ
പ്രീതി സിമോസ്
പ്രശസ്ത ആങ്കര്‍ കപില്‍ ശര്‍മയുടെ കാമുകിയായിരുന്ന പ്രീതി സിമോസുമായി ധോണിക്കു അടുപ്പമുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. കുറച്ചു തവണ ചില വേദികളില്‍ ധോണിയെയും പ്രീതിയെയും ഒരുമിച്ച് കാണുകയും ചെയ്തിരുന്നു.
റായ് ലക്ഷ്മി
പ്രശസ്ത തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മിയുമായും എംഎസ് ധോണിക്കു ഒരിക്കല്‍ പ്രണയമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍
2009 കാലത്തായിരുന്നു ഇത്. ധോണി വിവാഹ അഭ്യര്‍ഥന നടത്തിയിരുന്നെങ്കില്‍ താന്‍ സമ്മതം മൂളുമായിരുന്നുവെന്ന് പിന്നീട് നടി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കുറച്ചു മാസങ്ങള്‍ മാത്രമേ ധോണി-റായ് ലക്ഷ്മി ബന്ധം നീണ്ടുനിന്നുള്ളൂ. ഒരിക്കലും മായാത്ത പാട് പോലെയാണ് ഈ ബന്ധമെന്നായിരുന്നു നടി പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്
അസിന്‍
മലയാളിയും പ്രമുഖ നടിയുമായ അസിനാണ് ധോണിയുമായി ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു സെലിബ്രിറ്റി. ഒരു വസ്ത്ര ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാഡര്‍മാരായിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.
2010ലെ ഐപിഎല്‍ സെമി ഫൈനലിനുമുമ്പ് ധോണി അസിന്റെ വീട്ടിലെത്തുകയും കുറച്ചു സമയം ഇവിടെ പങ്കിടുകയും ചെയ്തിരുന്നു.