Tap to Read ➤

T20 World Cup 2022: ഇതാ ഫ്‌ളോപ്പുകളുടെ ഇലവന്‍

ഇന്ത്യയുടെ ഒരാള്‍ ഇലവന്റെ ഭാഗമാവും
Manu D
ടെംബ ബവുമ (സൗത്താഫ്രിക്ക) ഇന്ത്യക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ബവുമ ദയനീയ പരാജയമായിരുന്നു. മൂന്നു ടി20കളില്‍ നിന്നും വെറും എട്ടു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.
മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലാന്‍ഡ്) ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലായിരിക്കും ഫ്‌ളോപ്പ് ഇലവനില്‍ ടെംബ ബവുമയുടെ പങ്കാളി
നിക്കോളാസ് പൂരന്‍
(വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസ് നായകനും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍ മോശം ഫോമിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്
ഗ്ലെന്‍ മാക്‌സ്വെല്‍ (ഓസ്‌ട്രേലിയ) ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഫ്‌ളോപ്പ് ഇലവനില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യും.
ലിയാം ലിവിങ്സ്റ്റണ്‍ (ഇംഗ്ലണ്ട്) ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണായിരിക്കും ഇലലവനിലെ മറ്റൊരു താരം
ഖുശ്ദില്‍ ഷാ (പാകിസ്താന്‍) പാകിസ്താന്റെ ഖുശ്ദില്‍ ഷാ അടുത്തിടെ നടന്ന മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഫ്‌ളോപ്പ് ഇലവനിലുണ്ടാവും
ആസിഫ് അലി (പാകിസ്താന്‍)
ടി20 ഫോര്‍മാറ്റില്‍ പാകിസ്താന്റെ ഫിനിഷറായ ആസിഫ് അലിക്കും സമയം മോശമാണ്. സമീപകാലത്തെ മല്‍സരങ്ങളില്‍ താരം നിറംമങ്ങിയിരുന്നു
ഹര്‍ഷല്‍ പട്ടേല്‍ (ഇന്ത്യ) ഫ്‌ളോപ്പ് ഇലവനില്‍ ഇന്ത്യയുടെ ഏക സാന്നിധ്യം ഹര്‍ഷല്‍ പട്ടേലാണ്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ താരം അടുത്തിടെ കളിച്ച മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കി.
തബ്രെയ്‌സ് ഷംസി (സൗത്താഫ്രിക്ക) സൗത്താഫ്രിക്കയുടെ തബ്രെയ്‌സ് ഷംസിയാണ് ഫ്‌ളോപ്പ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.
ക്രിസ് ജോര്‍ഡന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡനും ഫ്‌ളോപ്പ് ഇലവന്റെ ഭാഗമാണ്.
ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക) സൗത്താഫ്രിക്കയുടെ അപകടകാരിയായ പേസര്‍ ആന്റിച്ച് നോര്‍ക്കിയയാണ് ഫ്‌ളോപ്പ് ഇലവനിലെ 11ാമന്‍.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/