ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം സ്വപ്‌നതുല്യമായ ബാറ്റിങാണ് താരം കാഴ്ചവയ്ക്കുന്നത്. അവസാന ആറ് ടി20കളിലെ പ്രകടനം നോക്കാം
ടി20 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സുമായുള്ള സൂപ്പര്‍ 12 മാച്ചില്‍ സൂര്യ ഫിഫ്റ്റി കുറിച്ചിരുന്നു. 25 ബോളില്‍ പുറത്താവാതെ 51 റണ്‍സാണ് താരം അടിച്ചെടുത്തത്.
25 ബോളില്‍ 51*
സൗത്താഫ്രിക്കയുമായുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മാച്ചില്‍ 40 ബോളില്‍ 68 റണ്‍സ് സൂര്യ സ്‌കോര്‍ ചെയ്തിരുന്നു. ടീമിലെ മറ്റുള്ളവരെല്ലാം പതറിയപ്പോഴായിരുന്നു സ്‌കൈയുടെ വെടിക്കെട്ട്
40 ബോളില്‍ 68
സൂപ്പര്‍ 12ല്‍ ബംഗ്ലാദേശുമായുള്ള നിര്‍ണായക മല്‍സരത്തിലും സൂര്യ മികച്ച ഇന്നിങ്‌സ് കളിച്ചു. 16 ബോളില്‍ 30 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്.
സൂര്യ ബാറ്റിങില്‍ ക്ലിക്കാവാതെ പോയത് ഇംഗ്ലണ്ടുമായുള്ള ലോകകപ്പ് സെമിയില്‍ മാത്രമാണ്. 10 ബോളില്‍ 14 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
10 ബോളില്‍ 14
ഏറ്റവും അവസാനമായി സൂര്യയുടെ ഇന്നിങ്‌സാണിത്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ വെറും 51 ബോളില്‍ പുറത്താവാതെ 111 റണ്‍സ് വാരിക്കൂട്ടി. സൂര്യയുടെ രണ്ടാം ടി20 സെഞ്ച്വറിയാണിത്.
51 ബോളില്‍ 111*
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/