Tap to Read ➤

ഇന്‍സ്റ്റയില്‍ ക്രിക്കറ്റര്‍മാരുടെ അഭിമാനം- കിങ് കോലി

ഫോളോവേഴ്‌സില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആധിപത്യം
Manu D
പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്‌ബോളറും ക്യാപ്റ്റനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്
കായിക താരങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സ്
504 പ്ലസ് മില്ല്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോയ്ക്കുണ്ട്
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു
ലയണല്‍ മെസ്സിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 380 പ്ലസ് മില്ല്യണ്‍ പേരാണ്
വിരാട് കോലിയാണ് കായിക താരങ്ങളില്‍ മൂന്നാംസ്ഥാനത്ത്. ഇന്ത്യയുടെ മുന്‍ നായകന് 224 പ്ലസ് മില്ല്യണ്‍ ഫോളോവേഴ്‌സ് ഇന്‍സ്റ്റയിലുണ്ട്
ബ്രസീലിയന്‍ സ്റ്റാര്‍ ഫുട്‌ബോളര്‍ നെയ്മര്‍ക്കാണ് നാലാംസ്ഥാനം. 186 പ്ലസ് മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.
അമേരിക്കയുടെ എന്‍ബിഎ ബാസ്‌കറ്റ് ബോള്‍ സൂപ്പര്‍ താരമായ ലെബ്രോണ്‍ ജെയിംസാണ് അഞ്ചാമന്‍. താരത്തെ ഫോളോ ചെയ്യുന്നത് 137 പ്ലസ് മില്ല്യണ്‍ പേരാണ്.
ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമാണ് അടുത്തത്. ബെക്കാമിന് ഇന്‍സ്റ്റയില്‍ 75.9 മില്യണ്‍ ഫോളോവേഴ്‌സുണ്ട്
ഫ്രഞ്ച് ഫുട്‌ബോളിലെ പുതിയ സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയാണ് ഡേവിഡ് ബെക്കാമിനു പിന്നാലെയുള്ളത്. 74.1 പ്ലസ് മില്ല്യണ്‍ പേര്‍ താരത്തെ ഫോളോ ചെയ്യുന്നു