ഡിക്കെയ്‌ക്കൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുകയും ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുകയും ചെയ്യുന്ന ഒരേയൊരാളാണ് ശിഖര്‍ ധവാന്‍.
വൈറ്റ് ബോളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ടി20യില്‍ ഇപ്പോള്‍ സ്ഥിരാംഗമല്ലെങ്കിലും ഏകദിനത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.
വിരമിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും 2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.
അന്നു ടൂര്‍ണമെന്റിലെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയായിരുന്നു റെയ്‌ന. സീനിയര്‍ ടീമിലേക്കു വന്ന അദ്ദേഹം അവിടെയും ഏറെക്കാലം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തികിന്റെ പഴയ സഹതാരമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഒരുമിച്ച് കളിക്കും മുന്‍പ് അണ്ടര്‍ 19 കാലം മുതല്‍ ഇവര്‍ കൂട്ടുകാരാണ്
ഉത്തപ്പ ഏറെക്കാലമായി സീനിയര്‍ ടീമിന്റെ ഭാഗമല്ല. എങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും അദ്ദേഹം കളിക്കുന്നുണ്ട്.
2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അമ്പാട്ടി റായുഡു. അറ്റാക്കിങ് ബാറ്ററെന്നാണ് കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം അറിയപ്പെട്ടത്.
പക്ഷെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ റായുഡുവിനായില്ല.
വിരമിച്ച ഇടംകൈന്‍ സ്വിങ് ബൗളര്‍ ആര്‍പി സിങും ദിനേശ് കാര്‍ത്തികിന്റെ പഴയ ടീമംഗമാണ്. ഈ ലിസ്റ്റില്‍ നിലവില്‍ ക്രിക്കറ്റ് പൂര്‍ണമായി അവസാനിപ്പിച്ച താരം കൂടിയാണ് അദ്ദേഹം.
ന്യൂബോള്‍ വളരെ മനോഹരമായി സ്വിങ് ചെയ്യിച്ചിരുന്ന ബൗളറെന്നാണ് ആര്‍പി അറിയപ്പെട്ടിരുന്നത്. താരത്തിന്റെ ഇന്‍സ്വിങറുകള്‍ ലോകോത്തര ബാറ്റര്‍മാര്‍ക്കും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/