Tap to Read ➤

ഈ വര്‍ഷം ഇവര്‍ വിരമിച്ചേക്കും

ഇന്ത്യയുടെ നാലു താരങ്ങള്‍
Manu D
15 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായി തുടരുന്നയാളാണ് ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ.
ഇപ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റിലും ഇഷാന്ത് പടിക്കു പുറത്താണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയുമാണ് താരത്തെ ടീമിനു പുറത്തേക്കു നയിച്ചത്.
പ്രതിഭയുണ്ടായിട്ടും വേണ്ടത്ര അവസരം ലഭിക്കാതെ പോയ താരമാണ് വൃധിമാന്‍ സാഹ. ടെസ്റ്റില്‍ കുറച്ചു കാലം സാഹയായിരുന്നു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
റിഷഭ് പന്ത് മികച്ച പ്രകടനങ്ങളിലൂടെ ഈ സ്ഥാനം അദ്ദേഹത്തില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ 37ലെത്തി നില്‍ക്കുന്ന അദ്ദേഹത്തിനു ബാക്കറ്റ് കീപ്പറുടെ സ്ഥാനവും നഷ്ടമായിരിക്കുകയാണ്.
2016 മുതല്‍ നാലു വര്‍ഷത്തോളം ഏകദിന ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്.
37 കാരനായ ജാദവിനെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനോ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കോ ആവശ്യമില്ല. ക്രിക്കറ്റിലേക്കു ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്തതിനാല്‍ ജാദവ് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.
മികച്ച ഫോമിലായിട്ടും ദേശീയ ടീമില്‍ നിന്നും  തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു സമയത്ത് ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു അദ്ദേഹം.
ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡും ധവാനുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ 180 റണ്‍സുമായി വരവറിയിച്ച താരമാണ് അദ്ദേഹം.
2013 മുതല്‍ ധവാന്‍ ദേശീയ ടീമിലുമുണ്ട്. എന്നാല്‍ ധവാന്റെ ഓപ്പണിങ് സ്ഥാനം ഇപ്പോള്‍ കെഎല്‍ രാഹുല്‍ തട്ടിയെടുത്തു കഴിഞ്ഞു.
ഓപ്പണിങ് സ്ഥാനത്തേക്കു ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരും മല്‍സരരംഗത്തുണ്ട്. അതുകൊണ്ടു ധവാനു ഇനി തിരിച്ചുവരാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/