Tap to Read ➤

നെയ്മക്കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങള്‍

ഇതാ ഏഴു വസ്തുതകള്‍
Manu D
2013ല്‍ ബാഴ്‌സലോണയിലേക്കു ചേക്കറുന്നതിനു മുമ്പ് ബ്രസീല്‍ ക്ലബ്ബായ സാന്റോസിനു വേണ്ടി മാത്രമേ നെയ്മര്‍ കളിച്ചിട്ടുളളൂ
20ാം പിറന്നാള്‍ ദിനത്തിലായിരുന്നു നെയ്മര്‍ തന്റെ പ്രൊഫഷണല്‍ കരിയറിലെ 100ാമത്തെ ഗോള്‍ കണ്ടെത്തിയത്
14ാം വയസ്സില്‍ നെയ്മര്‍ റയല്‍ മാഡ്രിഡില്‍ ചേരേണ്ടതായിരുന്നു. പക്ഷെ ട്രയല്‍സിനു ശേഷം താരത്തെ റയല്‍ തഴഞ്ഞു. 2013ല്‍ റയലിന്റെ ഓഫര്‍ തള്ളിയാണ് നെയ്മര്‍ ബാഴ്‌സയിലെത്തിയത്
നെയ്മര്‍ക്കു വേണ്ടി ആദ്യത്തെ ഓഫര്‍ നല്‍കിയ ക്ലബ്ബ് ഇംഗ്ലണ്ടില്‍ നിന്നുള്ള വെസ്റ്റ്ഹാമാണ്.
2014-15ലെ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ ലെഗ് മുതല്‍ ഫൈനല്‍ വരെ എല്ലാ കളിയിലും നെയ്മര്‍ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ ഇതാദ്യമായിരുന്നു
ബാഴ്‌സലോണയുടെ ചരിത്രത്തില്‍ അവര്‍ ഏറ്റവുമധികം തുക ചെലവഴിച്ച് ടീമിലേക്കു കൊണ്ടുവന്ന മൂന്നാമത്തെ താരമാണ് നെയ്മര്‍
ടൈം മാഗസിനിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ട ഏക ബ്രസീലിയന്‍ അത്‌ലറ്റാണ് നെയ്മറാണ്.