Tap to Read ➤
സിക്‌സര്‍ വീരന്‍ സഞ്ജു!
ഏകദിനത്തില്‍ ഇന്ത്യക്കായി ഈ വര്‍ഷം കൂടുതല്‍ സിക്‌സ് സഞ്ജുവിന്
Manu D
ഇന്ത്യക്കായി അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും നിരന്തരം തഴയപ്പെടുന്ന നിര്‍ഭാഗ്യവാനാണ് സഞ്ജു
ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്
ന്യൂസിലാന്‍ഡിനെതിരേ ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായത്. കളിയില്‍ 36 റണ്‍സെടുക്കുകയും ചെയ്തു.
അവസരങ്ങള്‍ പരിമിതമാണെങ്കിലും ഏകദിനത്തില്‍ ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ സഞ്ജുവിനാണ്.
ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും ഈ വര്‍ഷം സഞ്ജു അടിച്ചത് 14 സിക്‌സറുകളാണ്
ഏകദിനത്തില്‍ 71 എന്ന മികച്ച ശരാശരിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 284 റണ്‍സ് സഞ്ജു നേടി
ഇന്ത്യക്കായി ഏകദിനത്തില്‍ ഈ വര്‍ഷം കൂടുതല്‍ സിക്‌സറടിച്ച രണ്ടാമന്‍ ശ്രേയസ് അയ്യരാണ്. 11 ഇന്നിങ്‌സുകളില്‍ നേടിയത് 10 സിക്‌സ്.
ശുഭ്മാന്‍ ഗില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പത് സിക്‌സ് സ്‌കോര്‍ ചെയ്തു
എട്ടു സിക്‌സറുകളോടെ ഇഷാന്‍ കിഷനാണ് നാലാംസ്ഥാനത്ത്