Tap to Read ➤

ബൗളിങില്‍ ദ്രാവിഡിന്റെ ഇരകള്‍

5 പേരെയാണ് അദ്ദേഹം പുറത്താക്കിയിട്ടുള്ളത്
Manu D
പാകിസ്താന്റെ മുന്‍ ഇതിഹാസ ഓപ്പണറായിരുന്ന സഈദ് അന്‍വറാണ് രാഹുല്‍ ദ്രാവിഡിന്റെ ആദ്യത്തെ ഇര. 1999ല്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിലായിരുന്നു താരത്തെ ദ്രാവിഡ് പുറത്താക്കിയത്.
സെഞ്ച്വറിയിലേക്കു കുതിച്ച അന്‍വറിനെ 95 റണ്‍സില്‍ വച്ച് ദ്രാവിഡ് വീഴ്ത്തുകയായിരുന്നു. അന്നത്തെ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ദ്രാവിഡിനെ ബോള്‍ ഏല്‍പ്പിക്കുന്നത്.
സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും ഇന്ത്യയുടെ മുന്‍ കോച്ചുമായ ഗാരി കേസ്റ്റണിനെയാണ് രാഹുല്‍ ദ്രാവിഡ് രണ്ടാമതായി പുറത്താക്കിയത്. 2000ല്‍ കൊച്ചിയില്‍ നടന്ന ഇന്ത്യ- സൗത്താഫ്രിക്ക ഏകദിനത്തിലായിരുന്നു ഇത്
43ാം ഓവറില്‍ 115 റണ്‍സെടുത്തു നില്‍ക്കെ കേസ്റ്റണിനെ ദ്രാവിഡ് പുറത്താക്കി.
സൗത്താഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറിന്റെ വിക്കറ്റും രാഹുല്‍ ദ്രാവിഡിന്റെ പേരിലുണ്ട്. 2000ല്‍ കൊച്ചിയില്‍ നടന്ന ഏകദിനത്തില്‍ തന്നെയായിരുന്നു ഇത്
43ാം ഓവറിലെ ആദ്യ ബോളില്‍ അപകടകരിയായ ക്ലൂസ്നറെ പൂജ്യത്തിനു ദ്രാവിഡ് പുറത്താക്കുകയായിരുന്നു.
2000ത്തിലെ തന്നെ ഏകദിനത്തില്‍ സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഫാസ്റ്റ് ബൗളറായ ഷോണ്‍ പൊള്ളോക്കിനെയും രാഹുല്‍ ദ്രാവിഡ് പുറത്താക്കിയിരുന്നു.
ഫരീദാബാദില്‍ നടന്ന മൂന്നാം ഏകിദിനത്തിലായിരുന്നു ഇത്. ഷോണ്‍ പൊള്ളോക്കിനെ ദ്രാവിഡ് ബൗള്‍ഡാക്കുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റിഡ്ലി ജേക്കബ്സാണ് രാഹുല്‍ ദ്രാവിഡിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഇര.
2002ല്‍ സെന്റ് ജോണ്‍സില്‍ നടന്ന നാലാം ടെസ്റ്റിലായിരുന്നു ഇത്.ദ്രാവിഡ് ഒമ്പതോവറുകളാണ് ബൗള്‍ ചെയ്തത്. റിഡ്ലി ജേക്കബ്സിനെ പുറത്താക്കുകയും ചെയ്തു.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/