Tap to Read ➤

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആഡംഭര വീടുകളുടെ വിലയിതാ

Vishnuprasad S
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ വീട് അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1600 സ്‌ക്വയര്‍ ഫീറ്റുള്ള സച്ചിന്റെ വീട് മുംബൈയുടെ ബാദ്ര കുര്‍ള കോംപ്ലക്‌സിലാണ് സ്ഥിതി ചെയ്യുന്നത്. 7.15 കോടിയാണ് ഇതിന്റെ വില വരുന്നത്.
എംഎസ് ധോണി
റാഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന എംഎസ് ധോണിയുടെ വീട് അത്യാധുനിക രീതിയിലുള്ളതാണ്. കൈലാസ്പതിയെന്നാണ് വീടിന്റെ പേര്
ജിംനേഷ്യവും സ്വിമ്മിങ് പൂളും പാര്‍ക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം ഉള്‍പ്പെട്ട ധോണിയുടെ വീടിന് 15 കോടിയാണ് വില
രോഹിത് ശര്‍മ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മയുടെ വീട് 2015ലാണ് അദ്ദേഹം വാങ്ങിയത്. അത്യാഡംഭര വസതി മുംബൈയിലെ വോളിസ് അഹൂജ ടവറിലെ 29ാം ഫ്‌ളോറിലാണ്. 13 കോടിയോളമാണ് ഇൗ വീടിന്റെ വില
സുരേഷ് റെയ്‌ന
മുന്‍ ഇന്ത്യന്‍ താരവും സിഎസ്‌കെ താരവുമായ സുരേഷ് റെയ്‌നയുടെ വീട് ആഡംഭര സൗകര്യങ്ങളോടെയുള്ളതാണ്. എട്ട് കോടിയാണ് വീടിന്റെ വില.
യുവരാജ് സിങ്
മുംബൈയില്‍ കഴിഞ്ഞിടെ രണ്ട് ഫ്‌ളാറ്റാണ് യുവരാജ് വാങ്ങിയത്. 64 കോടിയാണ് ഇതിന് ചിലവായി പറയുന്നത്. 2600, 18200 സ്‌ക്വയര്‍ ഫീറ്റാണ് രണ്ട് ഫ്‌ളാറ്റുകളുമുള്ളത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com