Tap to Read ➤

ഇന്ത്യയുടെ തലവര മാറ്റിയ സച്ചിന്റെ ഉപദേശങ്ങള്‍

പ്രധാനപ്പെട്ട ഉപദേശങ്ങള്‍ അറിയാം
Manu D
ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ . ബാറ്റിങ് റെക്കോര്‍ഡുകളിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിയ സച്ചിന്‍ തന്ത്രങ്ങളുടെ കാര്യത്തിലും മാസ്റ്ററായിരുന്നു
സച്ചിന്റെ ചില നിര്‍ണായക ഉപദേശങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മാസ്റ്റര്‍ സ്‌ട്രോക്കുകളായിട്ടുണ്ട്. ഇവ എന്തൊക്കെയെന്നു നോക്കാം
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിയെ ഈ റോളിലേക്ക് നിര്‍ദേശിച്ചത് സച്ചിനാണ്.
1990-2000ത്തിലെ ഓസീസ് പര്യടനത്തിനു ശേഷം സച്ചിന്‍ നായകസ്ഥാനമൊഴിഞ്ഞിരുന്നു. ഈ റോള്‍ ഗാംഗുലിക്കു നല്‍കണമെന്ന് അദ്ദേഹം സെക്ഷന്‍ കമ്മിറ്റിയോടു അഭ്യര്‍ഥിക്കുകയും ചെയ്തു.
ടെസ്റ്റില്‍ സൗരവ് ഗാംഗുലിയെ മൂന്നാമനായും രാഹുല്‍ ദ്രാവിഡിനെ അഞ്ചാമതും ഇറക്കിയത് സച്ചിന്റെ തീരുമാനമായിരുന്നു. 1996ല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇരുവരും ഈ പൊസിഷനുകളിലാണ് കളിച്ചത്
ടെസ്റ്റില്‍ ഒന്നര വര്‍ഷത്തോളം ഗാംഗുലിയും ദ്രാവിഡും ഈ പൊസിഷനുകളില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു
എംഎസ് ധോണിയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു നിര്‍ദേശിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഇതു വന്‍ വിജയമാവുകയും ചെയ്തു.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ദ്രാവിഡ്, സച്ചിന്‍, ഗാംഗുലി എന്നിവര്‍ വിട്ടുനിന്നിരുന്നു. അന്നു ടീമിന്റെ നായകസ്ഥാനത്തേക്കു ധോണിയുടെ പേര് സെലക്ഷന്‍ കമ്മിറ്റിയോടു നിര്‍ദേശിച്ചത് സച്ചിനാണ്.
കൂടാതെ ടെസ്റ്റ് നായകനായിരുന്ന അനില്‍ കുംബ്ലെ ടെസ്റ്റില്‍ നിന്നും വിരമിച്ചപ്പോള്‍ സച്ചിനെ ബിസിസിഐ നായകസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. പക്ഷെ ധോണിക്കു അത് നല്‍കണമെന്ന് ആവശ്യപ്പെട്ടത് സച്ചിനായിരുന്നു