Tap to Read ➤

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

രസകരമായ അ‍ഞ്ചു കാര്യങ്ങള്‍
Manu D
രോഹിത് ശര്‍മയും സൗരവ് ഗാഗുലിയും തമ്മില്‍ ഒരു നേട്ടത്തിന്റെ കാര്യത്തില്‍ ഒപ്പം നില്‍ക്കുകയാണ്. ഏകദിനത്തില്‍ 8000 റണ്‍സ് തികച്ച ഇന്നിങ്‌സുകളുടെ കാര്യത്തിലാണ് ദാദയും ഹിറ്റ്മാനും ഒപ്പമുള്ളത്.
Created by potrace 1.15, written by Peter Selinger 2001-2017

206ാമത്തെ ഏകദിനത്തിലായിരുന്നു രോഹിത് 8000 റണ്‍സ് പൂര്‍ത്തിയാക്കിയത്. കളിച്ചത് 200 ഇന്നിങ്‌സുകളാണ്. ഗാംഗുലിയും ഇത്രയും ഇന്നിങ്‌സുകളിലാണ് നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ റയല്‍ മാഡ്രിഡിന്റെ കടുത്ത ആരാധകനാണ് രോഹിത് ശര്‍മ. 2018ലെ ഫിഫ ലോകകപ്പില്‍ മല്‍സരം കാണാന്‍ രോഹിത്തും സ്‌റ്റേഡിയത്തിലെത്തിയിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
റയലിന്റെ ജഴ്‌സിയും ഒരിക്കല്‍ ക്ലബ്ബ് അധികൃതര്‍ അദ്ദേഹത്തിനു നേരിട്ടു സമ്മാനിച്ചിട്ടുണ്ട്. രോ 45 എന്ന് കുറിച്ച റയലിന്റെ ഒഫീഷ്യല്‍ ജഴ്‌സിയായിരുന്നു ഇത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
മികച്ച ക്രിക്കറ്റര്‍ മാത്രമല്ല നല്ലൊരു ഡിസൈനര്‍ കൂടിയാണ് രോഹിത് ശര്‍മ. 2019ല്‍ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ആന്റ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ ന്യു എറയുമായി അദ്ദേഹം കൈകോര്‍ത്തിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
അന്നു ഈ കമ്പനിയുടെ തൊപ്പികള്‍ പുറത്തിറക്കിയത് രോഹിത് തന്നെയായിരുന്നു. ഈ തൊപ്പികള്‍ ഡിസൈന്‍ ചെയ്തത് ഹിറ്റ്മാനായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
രോഹിത് ശര്‍മയുടെ 45ാം നമ്പര്‍ ജഴ്‌സി വളരെ പ്രശസ്തമാണ്. യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെയും ജഴ്‌സി നമ്പര്‍ 45 ആണ്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്നതു മുതല്‍ 45ാം നമ്പര്‍ ജഴ്‌സിയാണ് അദ്ദേഹം ധരിക്കുന്നത്. രോഹിത് ആഗ്രഹിച്ച നമ്പര്‍ അന്നു ലഭിച്ചില്ല. തുടര്‍ന്ന് അമ്മയാണ് 45ാം നമ്പര്‍ ജഴ്‌സിയെടുക്കാന്‍ രോഹിത്തിനെ ഉപദേശിക്കുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
ഐപിഎല്ലില്‍ 11 വര്‍ഷത്തോളം ഒരു മല്‍സരം പോലും മിസ് ചെയ്യാതെ രോഹിത് കളിച്ചിട്ടുണ്ട്. 11 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ മല്‍സരം അദ്ദേഹത്തിനു മിസ്സായത് 2019ലായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
പേശിവലിവ് കാരണമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ഒരു മല്‍സരം അദ്ദേഹത്തിനു നഷ്ടമായത്. അതിനു മുമ്പ് രോഹിത് ഐപിഎല്ലില്‍ ഒരു മല്‍സരം കളിക്കാതിരുന്നത് 2008ലായിരുന്നു.
Created by potrace 1.15, written by Peter Selinger 2001-2017
കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/