Tap to Read ➤

സമ്പന്നരായ ഇന്ത്യന്‍ യുവതാരങ്ങള്‍

അഞ്ചു കളിക്കാരെ അറിയാം
Manu D
യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പ്രായം 25 വയസ്സാണ്. താരത്തിന്റെ ആസ്തിക 65 കോടിയോളം രൂപയാണ്.
2017 ജനുവരിയിലാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി റിഷഭ് അരങ്ങേറിയത്
മറ്റൊരു യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ സമ്പന്നരായ യുവ താരങ്ങളില്‍ ഒരാളാണ്. 24 വയസ്സാണ് പ്രായം
48 കോടി രൂപയാണ് ഇഷാന്‍ കിഷന്റെ ആസ്തി. താരത്തിന്റെ പ്രതിമാസ വരുമാനം 1.2 കോടിയാണ്.
ശ്രേയസ് അയ്യരാണ് സമ്പന്നനായ മറ്റൊരു യുവതാരം. 27 കാരനായ താരത്തിന്റെ ആസ്തിക 53 കോടി രൂപയാണ്.
ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് 23 കാരനായ ശുഭ്മാന്‍ ഗില്‍. താരത്തിനു 31 കോടിയുടെ ആസ്തിയുണ്ട്.
വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ് വരുമാനത്തില്‍ മുന്നിലുള്ള മറ്റൊരു താരം. 15 കോടിയാണ് ആസ്തി.