ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളെല്ലാം ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകളുള്ള താരങ്ങളെ അറിയം
ഒലിവര്‍ ജിറൂഡ് (ഫ്രാന്‍സ്)
ലോക ഫുട്‌ബോളില്‍ അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട താരങ്ങളിലൊരാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡ്. 114 മല്‍സരങ്ങളില്‍ നിന്നും 49 ഗോളുകള്‍ നേടി.
അലെക്‌സാണ്ടര്‍ മിട്രോവിച്ച് (സെര്‍ബിയ)
സെര്‍ബിയയുടെ അലെക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ സമ്പാദ്യം 38 ഗോളുകളാണ്. നിലിവില്‍ ടീമിന്റെ ഓള്‍ടൈം സ്‌കോററാണ് അദ്ദേഹം.
ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ 75 മല്‍സരങ്ങളില്‍ നിന്നും 51 ഗോളുകള്‍ അടിച്ചിട്ടുണ്ട്. 54 ഗോളുകളോടെ വെയ്ന്‍ റൂണി മാത്രമേ ഇനി മുന്നിലുള്ളൂ. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് അദ്ദേഹത്തിനായിരുന്നു.
ലൂയിസ് സുവാരസ് (ഉറുഗ്വേ)
ഉറുഗ്വേയുടെ ഗോള്‍വേട്ടക്കാരനാണ് സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കയിലെ ടോപ്‌സ്‌കോററായിരുന്നു താരം. ഉറുഗ്വേയ്ക്കായി 134 മല്‍സരങ്ങളില്‍ നിന്നും 68 ഗോളുകള്‍ നേടി.
റൊമേലു ലുക്കാക്കു (ബെല്‍ജിയം)
ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു യൂറോപ്പിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ്. 102 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 68 ഗോളുകള്‍ നേടിക്കഴിഞ്ഞു.
നെയ്മര്‍ (ബ്രസീല്‍)
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കരിയറിലെ മിന്നുന്ന ഫോമിലാണ്. മഞ്ഞപ്പടയ്ക്കായി ഇതുവരെ 121 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം 75 ഗോളുകളാണ്.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി (പോളണ്ട്)
പോളണ്ടിന്റെ ഓള്‍ടൈം ഗോള്‍വേള്‍ക്കാരനാണ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഇതുവരെ 134 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 76 ഗോളുകളടിച്ചിട്ടുണ്ട്.
ലയണല്‍ മെസ്സി (അര്‍ജന്റീന)
അര്‍ജന്റീനയുടെ ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സി ആധുനിക ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളുമാണ്. ഇതുവരെ 164 മല്‍സരങ്ങളില്‍ കളിച്ച മെസ്സി 90 ഗോളുകള്‍ നേടിക്കഴിഞ്ഞു
ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍)
പോര്‍ച്ചുഗീസ് ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ ഏറ്റവുമധികം ഗോളുകളെന്ന ലോക റെക്കോര്‍ഡിന്റെ അവകാശിയാണ്. 191 മല്‍സരങ്ങളില്‍ നിന്നും റോണോ വാരിക്കൂട്ടിയത് 117 ഗോളുകളാണ്. 10 ഹാട്രിക്കുകള്‍ ഇതിലുള്‍പ്പെടും.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/