Tap to Read ➤

രണ്ടു വട്ടം കപ്പുയര്‍ത്തിയത് ഒരാള്‍ മാത്രം! നായകരെ അറിയാം

2007ലാണ് ടി20 ലോകകപ്പിനു തുടക്കമായത്
Manu D
എംഎസ് ധോണി
2007ലെ പ്രഥമ ലോകകപ്പിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. പാകിസ്താനെ അഞ്ചു റണ്‍സിനു തോല്‍പ്പിച്ചായിരുന്നു കിരീടവിജയം
യൂനിസ് ഖാന്‍
2009ലെ രണ്ടാം ലോകകപ്പില്‍ യൂനിസ് ഖാന് കീഴിലാണ് പാകിസ്താന്‍ ജേതാക്കളായത്. ഫൈനലില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചു
പോള്‍ കോളിങ്‌വുഡ്
2010ല്‍ പോള്‍ കോളിങ്‌വുഡിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ട് കിരീടം ചൂടി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനു മറികടന്നു.
ഡാരന്‍ സമി
2012ലെ ലോകകപ്പിലെ വിജയികള്‍ വെസ്റ്റ് ഇന്‍ഡീസാണ്. ഡാരന്‍ സമിക്കു കീഴില്‍ ശ്രീലങ്കയെ 36 റണ്‍സിനു തകര്‍ത്തു.
ലസിത് മലിങ്ക
2014ലെ ലോകകപ്പില്‍ ലസിത് മലിങ്കയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക കപ്പുയര്‍ത്തി. ഇന്ത്യക്കെതിരേ ആറു വിക്കറ്റിനായിരുന്നു ജയം.
ഡാരന്‍ സമി
2012നു ശേഷം 16ലും ഡാരന്‍ സമിക്കു വെസ്റ്റ് ഇന്‍ഡീസിനെ ചാംപ്യന്‍മാരാക്കാന്‍ സാധിച്ചു. ഇന്ത്യയെ 7 വിക്കറ്റിനാണ് ഫൈനലില്‍ തോല്‍പ്പിച്ചത്
ആരോണ്‍ ഫിഞ്ച്
2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് കിരീടം ഏറ്റുവാങ്ങിയത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി.
ജോസ് ബട്‌ലര്‍
ഏറ്റുവും അവസാനമായി പോള്‍ കോളിങ് വുഡിന്റെ പിന്‍ഗാമിയായി ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിനു കിരീടം സമ്മാനിച്ചു. ഫൈനലില്‍ അഞ്ചു വിക്കറ്റിനു പാകിസ്താനെ കീഴടക്കി
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam