Tap to Read ➤

ക്രിക്കറ്റിലെ 'തടിയന്‍സ്'

അഞ്ചു പേരെ അറിയാം
Manu D
പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സാമുള്‍ ഹഖ് ഇക്കൂട്ടത്തില്‍ പെടുത്താവുന്നയാളാണ്. ഫിറ്റല്ലാത്ത ശരീരത്തിന്റെ പേരില്‍ ഇന്‍സി ഒരുപാട് തവണ പരിഹസിക്കപ്പെട്ടിട്ടുണ്ട്.
100 കിഗ്രാമിനു മുകളില്‍ ഭാരം ഇന്‍സിക്കുണ്ടായിരുന്നു. അമിത വണ്ണം കാരണം വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ അദ്ദേഹം ശരിക്കും വിഷമിച്ചിരുന്നു.
"



സോഷ്യല്‍ മീഡിയകള്‍ സജീവമല്ലായിരുന്ന കാലത്തു പരിഹസിക്കപ്പെട്ടിരുന്ന മറ്റൊരാള്‍ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയാണ്.
കരിയറിന്റെ തുടക്കകാലത്തു അദ്ദേഹത്തിനു അമിതഭാരമില്ലായിരുന്നു. എന്നാല്‍ കരിയര്‍ മുന്നോട്ടു പോകവെ രണതുംഗയുടെ ശരീരഭാരവും വര്‍ധിച്ചുകൊണ്ടിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അത്ര ഫിറ്റായിട്ടുള്ള ശരീരമല്ലയുള്ളത്.
രോഹിത്തിന് അമിത വണ്ണമുണ്ടെന്നു പറയാന്‍ സാധിക്കില്ല. പക്ഷെ ക്രിക്കറ്റര്‍ക്കു യോജിക്കാത്ത ശരീരമാണ് താരത്തിന്. പക്ഷെ അദ്ദേഹത്തിനു കളിക്കളത്തില്‍ ഒരിക്കലും അത് പ്രശ്‌നമായിട്ടില്ല. 

ലോകത്തോടു വിട പറഞ്ഞ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും അമിതവണ്ണത്തിന്റെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്.
കളിച്ചിരുന്ന കാലത്തു തടിച്ച ശരീരപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. വിരമിച്ച ശേഷം ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിച്ച വോണ്‍ പിന്നീട് ഞെട്ടിക്കുന്ന ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

റിഷഭ് പന്തിനാണ് ശരീരഭാരത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടാറുള്ള അഞ്ചാമത്തെ താരം. 
ഒരു പരമ്പരയില്‍ നല്ല ഫിറ്റായി കാണപ്പെട്ടാല്‍ തൊട്ടടുത്ത പരമ്പരയില്‍ തടി കൂടി മറ്റൊരു ലുക്കിലായിരിക്കും റിഷഭ്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക