Tap to Read ➤

സച്ചിന്റെ ഓള്‍ടൈം റെക്കോഡ് തിരുത്തി ബാബര്‍, എന്താണെന്നറിയാം

Vishnuprasad S
ഐസിസി ഓള്‍ടൈം ഏകദിന റാങ്കിങ്ങിലാണ് സച്ചിന്റെ ലോക റെക്കോഡിനെ ബാബര്‍ മറികടന്നത്
ഐസിസി ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 887 റേറ്റിങ് പോയിന്റോടെ സച്ചിന്‍ 16ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 891 പോയിന്റുമായാണ് ബാബര്‍ 15ാം സ്ഥാനത്തേക്കെത്തിയത്.
ഓസ്ട്രേലിയന്‍ പരമ്പരക്ക് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണ് സച്ചിനെ ബാബര്‍ മറികടന്നിരിക്കുന്നത്.
ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായ ബാബറിന്റെ നേട്ടം
വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്.
നിലവില്‍ ഏകദിന, ടി20 റാങ്കിങ്ങില്‍ ബാബര്‍ തലപ്പത്താണ്
ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ് ഒന്നാം സ്ഥാനത്ത്. 935 ആണ് അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ്.
ഇന്ത്യക്കാരില്‍ ഈ റെക്കോഡില്‍ തലപ്പത്ത് വിരാട് കോലിയാണ്. 911 റേറ്റിങ് പോയിന്റോടെ കോലി ആറാം സ്ഥാനത്താണ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com