Tap to Read ➤

മാ. യുണൈറ്റഡ് ചതിയന്‍ ക്ലബ്ബോ!

മുന്‍ ഇതിഹാസങ്ങള്‍ പറയുന്നു
Vishnuprasad S
ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ രംഗത്തെത്തിയത് വലിയ വിവാദത്തിലായിരുന്നു
റിയോ ഫെര്‍ഡിനാണ്ട്
യുണൈറ്റഡിന്റെ മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ റിയോ മാനേജ്‌മെന്റിനെതിരേ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ബ്രന്റ്‌ഫോര്‍ഡിനോട് 4-0ന് തോറ്റതിന് പിന്നാലെയാണ് റിയോ മാനേജ്‌മെന്റിനെ വിമര്‍ശിച്ചത്
റാള്‍ഫ് റാങ്ക്‌നിക്ക്
മുന്‍ യുണൈറ്റഡ് പരിശീലകനായ റാള്‍ഫ് ടീം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ രംഗത്തെത്തിയിരുന്നു
പോള്‍ സ്‌കോള്‍സ്
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡറായ പോള്‍ സ്‌കോള്‍സ് ടീമിന്റെ ഉടമസ്ഥര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ടീം മാനേജ്‌മെന്റും ഉടമസ്ഥരും തമ്മിലുള്ള ബന്ധം ഒരിക്കലും ശരിയല്ലെന്നാണ് പോള്‍ പറഞ്ഞത്
റോയ് കീന്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ നായകനായ റോയ് കീന്‍ പറഞ്ഞത് എന്ത് സംഭവിച്ചാലും പിന്തുണക്കുന്ന ആരാധകരാണ് ടീമിന്റെ പ്രശ്‌നമെന്നാണ്. ടീം മാനേജ്‌മെന്റും താരങ്ങളും തമ്മില്‍ മികച്ച ബന്ധമല്ലെന്നും റോയ് വിമര്‍ശിച്ചു
പാട്രിസ് എവറ
ഫ്രഞ്ച് , മുന്‍ യുണൈറ്റഡ് താരവുമായ പാട്രിസ് എവറയും ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അലക്‌സ് ഫെര്‍ഗൂസനെപ്പോലും ബഹുമാനിക്കാത്തവരാണ് ഇപ്പോള്‍ ടീമിലുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്
ജോസ് മൗറീഞ്ഞോ
ടീമിന്റെ പാരമ്പര്യത്തിനനുസരിച്ചുള്ള താരങ്ങളെ സ്വന്തമാക്കാന്‍ ഇപ്പോള്‍ ടീമിന് താല്‍പര്യമില്ലെന്നാണ് മൗറീഞ്ഞോയുടെ വിമര്‍ശനം. മികച്ച ടീമിനെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നു
വെയ്ന്‍ റൂണി
യുണൈറ്റഡ് ടീം മുന്നോട്ട് പോകാനല്ല പിന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് മുന്‍ സൂപ്പര്‍ താരമായ റൂണി പറഞ്ഞത്
ഗാരി നെവില്ലെ
യുണൈറ്റഡിന് കൂടുതല്‍ പണം ആവിശ്യമാണെന്നാണ് നെവില്ലെ പറയുന്നത്. പ്രീമിയര്‍ ലീഗ് മെച്ചപ്പെടുന്നതിനനുസരിച്ച് മികച്ച താരങ്ങളെ എത്തിക്കണമെന്നും നെവില്ലെ പറഞ്ഞു.
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com