Tap to Read ➤
ഹെല്‍മറ്റഴിച്ചാല്‍ ഇവരെ പേടിക്കണം അടിയുറപ്പ്!
അഞ്ചു കളിക്കാരെ അറിയാം
Manu D
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പേരായിരിക്കും ഇക്കൂട്ടത്തില്‍ നിങ്ങളുടെ മനസ്സിലേക്കു ആദ്യമെത്തുക.
ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും ഒരുപാട് തവണ ഹെല്‍മറ്റില്ലാതെ ബൗളര്‍മാരെ കശാപ്പ് ചെയ്യുന്ന ധോണിയെ നമ്മള്‍ കണ്ടുകഴിഞ്ഞു.
പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കാണ് ഹെല്‍മറ്റില്ലാതെ ബൗളര്‍മാരെ കൈകാര്യം ചെയ്യുന്ന മറ്റൊരു ബാറ്റര്‍.
2021ലെ ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ ഹെല്‍മറ്റ് അഴിച്ച് വെടിക്കെട്ട് ഇന്നിങ്‌സ് മാലിക്ക് കാഴ്ചവച്ചിരുന്നു.
ഓസ്‌ട്രേലിയയുടെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും ഓപ്പണുമായ ആരോണ്‍ ഫിഞ്ചാണ് ഹെല്‍മറ്റില്ലാതെ കൂടുതല്‍ അപകടകാരിയാവുന്ന മറ്റൊരു താരം.
ബിഗ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കവെ ഹെല്‍മറ്റഴിച്ച് ബൗളര്‍മാരെ ഫിഞ്ച് തല്ലിപ്പരുവമാക്കുന്നത് നമ്മള്‍ നേരത്തേ കണ്ടിരുന്നു.
ശ്രേയസ് അയ്യരും ഹെല്‍മറ്റൂരി ബൗളര്‍മാരെ പ്രഹരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്.
ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ ഡല്‍ഹി കൊല്‍ക്കത്ത ടീമുകള്‍ക്കൊപ്പവും സ്ലോ ബൗളര്‍മാര്‍ക്കെതിരേ ശ്രേയസ് ഹെല്‍മറ്റില്ലാതെ കളിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഈലിസ്റ്റിലെ അഞ്ചാമത്തെയാള്‍.
2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി നടത്തിയ മിന്നുന്ന പ്രകടനമാണ് വെങ്കിയെ ശ്രദ്ധേയനാക്കിയത്.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/