Tap to Read ➤

ഒന്നിലേറെ വിവാഹം കഴിച്ച ക്രിക്കറ്റര്‍മാര്‍

അഞ്ചു പേരെ അറിയാം
Manu D
87ലാണ് അസ്ഹര്‍ 16 കാരിയായ നൗറീനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്കു മുഹമ്മദ് അസദുദ്ദീന്‍, മുഹമ്മദ് അയാസുദ്ദീന്‍ എന്നീ രണ്ടു ആണ്‍മക്കളുമുണ്ട്
നൗറീനുമായുള്ള വിവാഹമോചനത്തിനു പിന്നാലെ അസ്ഹര്‍ ബോളിവുഡ് നടി സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചു. 2010ല്‍ ഇവരും വിവാഹ മോചിതരായി
1998ല്‍ നെവോല്ല ലെവിസിനെയാണ് വിനോദ് കാംബ്ലി ആദ്യം വിവാഹം കഴിക്കുന്നത്. പൂനെയിലെ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്നു ഇവര്‍.
നെവോല്ലയുമായി പിരിഞ്ഞ ശേഷം കാംബ്ലി ആന്‍ഡ്രിയ ഹെവിറ്റിനെ മിന്നുചാര്‍ത്തി. ഇവര്‍ക്കൊരു മകനുണ്ട്
ജവഗല്‍ ശ്രീനാഥ് 1999ല്‍ ജ്യോല്‍സ്‌നയെ വിവാഹം കഴിച്ചിരുന്നു. 2007ല്‍ ഇവര്‍ വിവാഹമോചിതരായി
2008ല്‍ മാധ്യമപ്രവര്‍ത്തകയായ മാധവി പത്രാവലിയെ ശ്രീനാഥ് വിവാഹം കഴിക്കുകയും ചെയ്തു
യുവരാജ് സിങിന്റെ അച്ഛനും ക്രിക്കറ്ററുമായിരുന്ന യോഗ്‌രാജ് സിങിന്റെ ആദ്യ ഭാര്യ ശബ്‌നമാണ്. ഇവരുടെ മകനാണ് യുവി.
ശബ്‌നവുമായുള്ള വിവാഹ മോചനത്തിനു ശേഷം സത്‌വീര്‍ കൗറിനെ യോഗ്‌രാജ് വിവാഹം കഴിച്ചിരുന്നു.
2007ലായിരുന്നു ദിനേശ് കാര്‍ത്തിക് നികിത വന്‍ജരയെ വിവാഹം ചെയ്തത്. മുരളി വിജയുമായി നികിത അടുപ്പത്തിലായതോടെ ഈ ബന്ധം വേര്‍പിരിഞ്ഞു
2015ല്‍ കാര്‍ത്തിക് മലയാളി സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലിനെ മിന്നുചാര്‍ത്തി. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണുള്ളത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/