ടെസ്റ്റില്‍ വലിയ കരിയറുണ്ടാക്കുകയെന്നത് തന്നെ വലിയ പ്രയാസമുള്ള കാര്യമാണ്
ടെസ്റ്റ് കരിയറില്‍ 600 മണിക്കൂര്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടുള്ളത് അഞ്ച് താരങ്ങള്‍ക്ക് മാത്രമാണ്
അലെസ്റ്റര്‍ കുക്ക്
ഇംഗ്ലണ്ട് മുന്‍ നായകനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 622 മണിക്കൂറാണ് അദ്ദേഹം ടെസ്റ്റില്‍ ബാറ്റ് ചെയ്തത്
ശിവനരെയ്ന്‍ ചന്ദ്രപോള്‍
വെസ്റ്റ് ഇന്‍ഡീസിന്റെ ശിവനരെയ്ന്‍ ചന്ദ്രപോള്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 629 മണിക്കൂറാണ് അദ്ദേഹം ബാറ്റ് ചെയ്തത്
ജാക്‌സ് കാലിസ്
മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ്. 640 മണിക്കൂറാണ് അദ്ദേഹം ടെസ്റ്റ് കരിയറില്‍ ബാറ്റ് ചെയ്തത്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 688 മണിക്കൂറാണ് അദ്ദേഹം ബാറ്റ് ചെയ്തത്
രാഹുല്‍ ദ്രാവിഡ്
മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് തലപ്പത്ത്. ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന വിശേഷണം നേടിയ ദ്രാവിഡ് 736 മണിക്കൂറാണ് ടെസ്റ്റില്‍ ബാറ്റ് ചെയ്തത്
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക