Tap to Read ➤

റുതുരാജിന്റെ കാമുകിയെ അറിയാമോ?

സയാലിയുമായുള്ള പ്രണയ കഥ ഇതാ
Vishnuprasad S
റുതുരാജിന്റെ കാമുകിയെന്ന തരത്തില്‍ ഗോസിപ്പ് കോളത്തിലുള്ളയാളാണ് സയാലി സഞ്ജീവ്. സിനിമാ നടിയെന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തകയെന്ന നിലയിലും പ്രശസ്തയാണ്
ടിവി അവതാരികയായി തുടങ്ങിയ സയാലി ഇപ്പോള്‍ സീരിയിലുകളിലാണ് കൂടുതല്‍ സജീവം
2016ല്‍ സീ മറാഠിയുടെ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം സയാലിക്ക് ലഭിച്ചു. ഇതിന് ശേഷമാണ് കൂടുതല്‍ പ്രശസ്തയാവാന്‍ തുടങ്ങിയത്
വലിയ ആരാധകരുള്ള നടിയാണ് സയാലി. ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. തന്റെ ചിത്രങ്ങളും റീല്‍സ് വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനും സയാലി മടികാട്ടാറില്ല
മോഡലെന്ന നിരയിലും സയാലി പേരെടുത്തു. ക്വിക്കര്‍, ബിര്‍ളാ ഐകേര്‍, ഡൂ ഇറ്റ് തുടങ്ങിയവയുടെയെല്ലാം പരസ്യ മോഡലായി അഭിനയിച്ചിട്ടുണ്ട്
റുതുരാജ് ഗെയ്ക്‌വാദുമായി പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ രണ്ട് പേരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
പ്രണയബന്ധം റുതുരാജ് ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല
ഇന്ത്യന്‍ ടീമില്‍ വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന റുതുരാജ് ഒരോവറില്‍ ഏഴ് സിക്‌സുകള്‍ നേടി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്