Tap to Read ➤
ഓറിയോണ്‍- ഇതാ യുവിയുടെ ലിറ്റില്‍ സൂപ്പര്‍ ഹീറോ
യുവരാജ് സിങിന്റെ മകനെക്കുറിച്ചറിയാം
Manu D
ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് പുരസ്‌കാരം യുവരാജിനായിരുന്നു.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറിലെ ആറു ബോളിലും സിക്‌സറടിച്ച് യുവി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു
ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളും 58 ടി20കളും 40 ടെസ്റ്റുകളും കളിച്ച ശേഷമാണ് യുവി വിരമിച്ചത്
മൂന്നു ഫോര്‍മാറ്റുകളിലുമായി 11,778 റണ്‍സെടുത്ത യുവരാജ് 148 വിക്കറ്റുകളും വീഴ്ത്തി
2022 ജനുവരിയിലാണ് യുവരാജിനും ഭാര്യ ഹേസല്‍ കീച്ചിനും ആണ്‍കുഞ്ഞ് ജനിച്ചത്. മകന് ഓറിയോണ്‍ എന്നു പേരിടുകയും ചെയ്തു
മകന്‍ ഓറിയോണിനൊപ്പം എല്ലായ്‌പ്പോഴും കൂടുതല്‍ സമയം ചെലവഴിക്കാന്‍ യുവി ശ്രമിക്കാറുണ്ട്
ദുബായില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോള്‍ മകനോടൊപ്പം യുവി
റോഡ് സേഫ്റ്റി സീരീസില്‍ പങ്കെടുക്കാനെത്തിയ യുവരാജിന്റെ തോളിലിരുന്ന് കുസൃതി കാണിക്കുന്ന ഓറിയോണ്‍
റോഡ് സേഫ്റ്റി സീരീസ് മല്‍സരം കാണാനെത്തിയ അമ്മ ഹേസല്‍ കീച്ചിനൊപ്പം ഓറിയോണ്‍
ഓറിയോണിന്റെ ആദ്യത്തെ ദീപാവലി ഈ വര്‍ഷം യുവരാജും ഹേസലും ആഘോഷിച്ചിരുന്നു