Tap to Read ➤

ടീം ലോകകപ്പ് നേടിയില്ല

പക്ഷെ ഇവര്‍ ടൂര്‍ണമെന്റിലെ താരമായി
Vishnuprasad S
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
2003ലെ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയില്ല. പക്ഷെ സച്ചിനായിരുന്നു ടൂര്‍ണമെന്റിലെ താരം
673 റണ്‍സ് അടിച്ചെടുത്താണ് സച്ചിന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.  ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു
ലാന്‍സ് ക്ലൂസ്‌നര്‍
1999ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക കിരീടം നേടിയില്ല. എന്നാല്‍ താരമായത് ലാന്‍സ് ക്ലൂസ്‌നറായിരുന്നു
281 റണ്‍സും 17 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 140 ശരാശരിയിലായിരുന്നു ക്ലൂസ്‌നറുടെ പ്രകടനം
മാര്‍ട്ടിന്‍ ക്രോ
1992ലെ ലോകകപ്പില്‍ പാകിസ്താനാണ് കിരീടം നേടിയത്. എന്നാല്‍ ടൂര്‍ണമെന്റിലെ താരമായത് കിവീസ് താരം മാര്‍ട്ടിന്‍ ക്രോ
456 റണ്‍സടിച്ചാണ്
അദ്ദേഹം ഈ നേട്ടത്തിലേക്കെത്തിയത്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com