Tap to Read ➤

'വിലകേട്ട് ഞെട്ടരുത്' ഏറ്റവും വിലയുള്ള ബാറ്റിനെക്കുറിച്ചറിയാം

Vishnuprasad S
2011ലെ ലോകകപ്പ് ഫൈനലില്‍ എംഎസ് ധോണി ഉപയോഗിച്ച ബാറ്റിനാണ് റെക്കോഡ് വില ലഭിച്ചത്
83 ലക്ഷം രൂപയാണ് ധോണിയുടെ ബാറ്റിന് ലേലത്തില്‍ ലഭിച്ചത്
റീബോക്ക് എന്ന ബ്രാന്‍ഡ് ലേബലിലുള്ള ബാറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ലേലത്തില്‍ വെച്ചത്
മുംബൈ ആസ്ഥാനമായുള്ള ആര്‍കെ ഗോപാല്‍ ഷെയേഴ്സ് ആന്റ് സെക്യൂരിറ്റി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ധോണിയുടെ ബാറ്റ് ലേലത്തില്‍ സ്വന്തമാക്കിയത്
ക്രിക്കറ്റിലെ ഏറ്റവും വിലകൂടിയ ബാറ്റെന്ന ഗിന്നസ് റെക്കോഡ് ധോണിയുടെ ഈ ബാറ്റിന്റെ പേരിലാണുള്ളത്
ഈ ബാറ്റിന് ലഭിച്ച തുക എംഎസ് ധോണിയുടെ ഭാര്യയായ സാക്ഷിയുടെ പേരിലുള്ള സാക്ഷി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ചത്
അതി സമ്പന്നരായ ക്രിക്കറ്റ് താരങ്ങളിലൊരാളായ ധോണി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിലാണ്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com