Tap to Read ➤

മായന്തിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ?

പ്രശസ്ത സ്‌പോര്‍ട്‌സ് അവതാരകയാണ് മായന്തി ലാംഗര്‍
Manu D
ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ആങ്കര്‍മാരിലെ സൂപ്പര്‍ ലേഡിയെന്നു മായന്തി ലാംഗറെ വിശേഷിപ്പിക്കാം
ഇന്ത്യുടെ മുന്‍ ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് മായന്തി ലാംഗര്‍
ക്രിക്കറ്റ് മുതല്‍ ഫുട്‌ബോള്‍ വരെ പല വലിയ ഇവന്റുകളിലും മായന്തി ആങ്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്
ഒരു അഭിമുഖത്തിനിടെയാണ് സ്റ്റുവര്‍ട്ട് ബിന്നിയും മായന്തിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയത്. പിന്നീട് ഇതു വിവാഹത്തില്‍ കലാശിക്കുകയായിരുന്നു
ലെഫ്റ്റനന്റ് ജനറല്‍ സഞ്ജീവ് ലാംഗറാണ് മായന്തിയുടെ അച്ഛന്‍. കുട്ടിക്കാലം അമേരിക്കയിലാണ് മായന്തി ചെലവഴിച്ചത്.
അമേരിക്കയിലായിരുന്നു മായന്തിയുടെ തുടക്കകാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ഇന്ത്യയിലേക്കു തിരിച്ചുവരികയായിരുന്നു
ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജിലാണ് മായന്തി ബിഎ പൂര്‍ത്തിയാക്കിയത്
2010ലാണ് മായന്തി ആങ്കറിങിലേക്കു വരുന്നത്. ഫിഫയുടെ ബീച്ച് ഫുട്‌ബോളിലാണ് അവര്‍ ആദ്യമായി ആങ്കറായത്