റൊണാള്‍ഡോയുടെ പക്കലുള്ള ഏറ്റവും വില പിടിപ്പുള്ള കാറുകളിലൊന്ന് റോള്‍സ് റോയ്‌സ് കള്ളിനനാണ്. 6.95 കോടിയോളം രൂപ വില വരുന്ന കാറാണിത്.
ഒരു മല്‍സരത്തിനു ശേഷം റൊണാള്‍ഡോയ്ക്കു സമ്മാനമായി ലഭിച്ചതാണ് ഔഡി ആര്‍എസ് 6 കാര്‍. ഔഡി ആര്‍8 സ്‌പോര്‍ട്‌സ് കാറും താരത്തിനുണ്ട്.
ആഡംബര കാറായ ബ്യുഗാട്ടി വെയ്‌റോണും റൊണാള്‍ഡോയ്ക്കുണ്ട്. 14 കോടിയോളമാണ് കാറിന്റെ വില. താരത്തിന്റെ കൈവശമുള്ള വിലയേറിയ കാറുകളിലൊന്നാണിത്
പലപ്പോഴും പരിശീലനത്തിനെത്തിയാല്‍ റൊണാള്‍ഡോ മടങ്ങാറുള്ളത് റോള്‍സ് റോയ്‌സ് ഗോസ്‌റ്റെന്ന ആഡംബര കാറിലാണ്. കള്ളിനന്‍ കൂടാതെ അദ്ദേഹത്തിന്റെ പക്കലുള്ള റോള്‍സ് റോയ്‌സിന്റെ മറ്റൊരു മോഡലാണിത്.
റൊണാള്‍ഡോയുടെ മറ്റൊരു സൂപ്പര്‍ കാറാണ് ഓപ്പണ്‍ റൂഫ്‌ടോപ്പോടെയുള്ള മസെറാട്ടി ഗ്രാന്‍കാബ്രിയോ.
മക്ലാരന്‍ കമ്പനിയുടെ ആഡംബര കാറും റോണോയ്ക്കുണ്ട്. സില്‍വര്‍ കളറോടു കൂടിയ മക്ലാരന്‍ സെന്നയെന്ന മോഡലാണ് താരം വാങ്ങിയിരിക്കുന്നത്