നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ മിസ്റ്റര്‍ 360യെന്നാണ് ലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
കോളേജില്‍ ഒരുമിച്ച് പഠിച്ചവരാണ് സൂര്യയും ദെവിഷയും. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു
മുംബൈയിലെ ആര്‍എ പൊഡാര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സില്‍ വച്ചാണ് സൂര്യയും ദെവിഷയും ആദ്യം കാണുന്നത്. 2012ലായിരുന്നു ഇത്.
സൂര്യയെന്ന ക്രിക്കറ്ററാണ് ദെവിഷയെ ആകര്‍ഷിച്ചത്. എന്നാല്‍ സൂര്യ ബൗള്‍ഡായത് ദെവിഷയുടെ നൃത്തത്തിനു മുന്നിലായിരുന്നു.
പരിചയപ്പെട്ട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2016ലാണ് സൂര്യയും ദെവിഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മേയ് 29നായിരുന്നു ചടങ്ങ്.
ഇതേ വര്‍ഷം ജൂലൈയില്‍ സൂര്യയും ദെവിഷയും വിവാഹിതരാവുകയും ചെയ്തു. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമേ ചടങ്ങില്‍ സംബന്ധിച്ചുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൂര്യയും ദെവിഷയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തന്റെ കരിയര്‍ തന്നെ മാറ്റിയത് ഭാര്യയാണെന്നു താരം പല തവണ പറയുകയും ചെയ്തിരുന്നു.
സൂര്യയുടെ മല്‍സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ദെവിഷ. നാട്ടിലും വിദേശത്തും നടക്കുന്ന മല്‍സരങ്ങളില്‍ സൂര്യ പലപ്പോഴും ഭാര്യയെ ഒപ്പം കൂട്ടാറുമുണ്ട്
ടോമും ജെറിയും തമ്മിലുള്ള ബന്ധം പോലെയാണ് ഭാര്യാ-ഭര്‍തൃബന്ധം. അവര്‍ പരസ്പരം ഏറ്റുമുട്ടുകയും കളിയാക്കുകയുമെല്ലാം ചെയ്യും. പക്ഷെ ഒരാളില്ലാതെ മറ്റൊരാളില്ലെന്നായിരുന്നു സൂര്യ ഒരിക്കല്‍ പോസ്റ്റ് ചെയ്തത്.