Tap to Read ➤

സൂര്യയും സൂപ്പര്‍ ബൈക്കുകളും

ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററാണ് താരം
Manu D
സൂര്യകുമാര്‍ യാദവ് തന്റെ 360 ഡിഗ്രി ബാറ്റിങിലൂടെ ലോക ക്രിക്കറ്റിലെ സെന്‍സഷനായി മാറിയിരിക്കുകയാണ്
2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യ ഒരു വര്‍ഷം കൊണ്ടാണ് ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറിയത്.
ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ സൂര്യയുടെ ബാറ്റിങ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കരിയറിലാദ്യമായിട്ടാണ് താരം ഇവിടെ കളിച്ചതെങ്കിലും അതിന്റെ പ്രശ്‌നങ്ങളൊന്നും ബാറ്റിങില്‍ കണ്ടില്ല
ടി20യില്‍ ഇതിനകം രണ്ട് സെഞ്ച്വറികള്‍ സൂര്യ തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. ആദ്യത്തേത് ഇംഗ്ലണ്ടിനെതിരേയും രണ്ടാമത്തേത് ന്യൂസിലാന്‍ഡിന്  എതിരേയുമായിരുന്നു
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് സൂര്യയെ ദേശീയ ടീമിലെത്തിച്ചത്.
കടുത്ത ബൈക്ക് പ്രേമി കൂടിയാണ് സൂര്യകുമാര്‍ യാദവ്. നിരവധി സൂപ്പര്‍ ബൈക്കുകളുടെ കളക്ഷന്‍ അദ്ദേഹത്തിനുണ്ട്. ഇവയെക്കുറിച്ചറിയാം.
ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ എന്ന സൂപ്പര്‍ ബൈക്ക് സൂര്യക്കുണ്ട്. 999സിസിയുടെ എഞ്ചിനുള്ള ബൈക്കിന്റെ കരുത്ത് 203.83 ബിഎച്ച്പിയാണ്. ഏകദേശം 20 ലക്ഷത്തോളം രൂപയാണ് ബൈക്കിന്റെ വില.
സുസുക്കിയുടെ സൂപ്പര്‍ ബൈക്കായ ഹയാബുസയും സൂര്യയുടെ പക്കലുണ്ട്. 1340 സിസിയുടെ എഞ്ചിനാണ് ബൈക്കിനുള്ളത്. ഇതിന്റെ വിലയാവട്ടെ ഏകദേശം 16.41 ലക്ഷം രൂപയുമാണ്.
പ്രശസ്ത ബ്രാന്‍ഡുകളിലൊന്നായ ഹാര്‍ളി ഡേവിഡ്‌സണിന്റെയും ബൈക്കിന്റെ അവകാശിയാണ് സൂര്യ. ക്രൂയിസര്‍ ബൈക്കുകളെന്നറിയപ്പെടുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ വില 10 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ്.