Tap to Read ➤

സൂര്യയും ടാറ്റുകളും- ഏതൊക്കെ എന്നറിയാം

18 ടാറ്റൂകള്‍ സൂര്യയുടെ ദേഹത്തുണ്ട്
Manu D
നിലവില്‍ ലോക ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി സൂര്യ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ്. താരത്തിന്റെ ടാറ്റു പ്രേമത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ആകെ 18 ടാറ്റൂസ് സൂര്യയുടെ ശരീരത്തിലുണ്ട്. ഇവ ഏതൊക്കെയെന്നറിയാം
വലതു തോളില്‍ മാതാപിതാക്കളുടെ ടാറ്റൂയാണ് സൂര്യ പതിപ്പിച്ചിരിക്കുന്നത്. താന്‍ ഇന്ന് ആരായി തീര്‍ന്നുവോ അതിനു പിന്നില്‍ അച്ഛനും അമ്മയുമാണെന്നാണ് താരം പറയുന്നത്
സൂര്യയുടെ വലതു കൈത്തണ്ടയില്‍ മാതാപിതാക്കളുടെ പേരും സൂര്യ പതിപ്പിച്ചിട്ടുണ്ട്
ഇടതു കൈത്തണ്ടയില്‍ ജീവിതം നിങ്ങളുണ്ടാക്കുന്നതാണ് എന്ന് സൂര്യ പച്ച കുത്തിയിട്ടുണ്ട്
ഇടതുകൈ, നെഞ്ച്, മുതുക് എന്നീവിടങ്ങളില്‍ ഗോത്രവര്‍ഗത്തിന്റെ ടാറ്റുവും സൂര്യ പതിപ്പിച്ചിരിക്കുന്നു
ഇടതു കാല്‍പ്പാദത്തില്‍ ഒരു സമയത്ത് ഒരടി മുന്നോട്ടു വയ്ക്കുകയെന്നാണ് പച്ച കുത്തിയത്.
ഇടതു തോളില്‍ പല ഇടങ്ങളിലായി ലൗ, പ്രൈഡ്, റെസ്‌പെക്റ്റ് എന്നിങ്ങനെയും പച്ച കുത്തിയിരിക്കുന്നു
നെഞ്ചിന്റെ ഇടതു ഭാഗത്തായി മവോറി മുഖം സൂര്യ ടാറ്റൂ ചെയ്തിരിക്കുന്നു. കുടുംബ പാരമ്പര്യം, സംസ്‌കാരം, ചരിത്രത്തോടുള്ള ആദരവ് എന്നിവയെയാണ് ഇതു പ്രതിനിധീകരിക്കുന്നത്
നെഞ്ചിന്റെ ഇടതു ഭാഗത്ത് മവോറി മുഖം പച്ച കുത്തിയതിനു താഴെയായി ഭാര്യ ദെവിഷയുടെ പേരും സൂര്യ കുറിപ്പിട്ടുണ്ട്. 2016ലാണ് ഇരുവരും വിവാഹിതരായത്.
ഇടതു തോളില്‍ വിശ്വാസം (Faith) എന്നും വലതു തോളില്‍ പിന്‍ഭാഗത്തായി അമ്പിന്റെ ചിത്രവും സൂര്യ പച്ച കുത്തിയിരിക്കുന്നു. വലതു കൈത്തണ്ടയില്‍ റോസാപ്പൂവും താരം ടാറ്റു ചെയ്തിട്ടുണ്ട്.
വലതു കൈത്തണ്ടയില്‍ ഡയമണ്ടിന്റെ ചിത്രം സൂര്യ പതിപ്പിച്ചിട്ടുണ്ട്. വലതു കൈത്തണ്ടയില്‍ നക്ഷതവും താരം പച്ച കുത്തിയിരിക്കുന്നു. കൂടാതെ വലതു കൈത്തണ്ടയിലും കഴുത്തിന്റെ ഇടതു ഭാഗത്തും അദ്ദേഹം ടാറ്റു ചെയ്തിട്ടുണ്ട്.