Tap to Read ➤
കോലി വാഴാത്ത ഇന്ത്യന്‍ സ്‌റ്റേഡിയങ്ങള്‍
അഞ്ചിലധികം തവണ ഒറ്റയക്ക സ്‌കോറില്‍ പുറത്ത്
Manu D
ഇന്ത്യന്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോലി പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്.
അടുത്തിടെ ഏകദിനത്തിലെ 45ാം സെഞ്ച്വറി വിരാട് കോലി കുറിച്ചിരുന്നു. സച്ചിന്റെ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിനു നാലെണ്ണം കൂടി മതി
ഇന്ത്യയില്‍ വിരാട് കോലിക്കു തിളങ്ങാന്‍ കഴിയാതെ പോയ ചില സ്‌റ്റേഡിയങ്ങളുണ്ട്. അഞ്ചോ, അതിലധികമോ തവണ ഒറ്റയ്ക്ക സ്‌കോറില്‍ പുറത്തായ വേദികളറിയാം
നരേന്ദ്ര മോദി സ്‌റ്റേഡിയം-
ഇവിടെ വിവിധ ഫോര്‍മാറ്റിലായി കളിച്ചപ്പോള്‍ അഞ്ചു തവണ കോലി ഒറ്റയക്ക സ്‌കോറിനു പുറത്തായി
ചെപ്പോക്ക്-
ചെന്നൈയിലെ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലും കോലി ഒറ്റയക്ക സ്‌കോറില്‍ അഞ്ചു തവണ ഔട്ടായിരുന്നു
ചിന്നസ്വാമി-
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറു തവണയാണ് വിരാട് കോലിക്കു രണ്ടക്കം തികയ്ക്കാനാവാതെ പോയത്
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹോംഗ്രൗണ്ട് കൂടിയായ ഇവിടെ കോലി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്
ഈഡന്‍ ഗാര്‍ഡസ്-
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ഒന്നാമത്. ഇവിടെ ഏഴു തവണ കോലി ഒറ്റയക്ക സ്‌കോറില്‍ ക്രീസ് വിട്ടിട്ടുണ്ട്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
MyKhel Malayalam