Tap to Read ➤

ഏകദിനത്തില്‍ 250 പ്ലസ് റണ്‍സ്! ഇവര്‍ അതു നേടി

ഇന്ത്യയുടെ രണ്ടു കളിക്കാര്‍ ഈ ലിസ്റ്റിലുണ്ട്
Manu D
ഏകദിന ക്രിക്കറ്റില്‍ 250 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് ഏതൊരു ബാറ്ററെ സംബന്ധിച്ചും വെല്ലുവിളിയാണ്. പക്ഷെ അതു സാധിച്ചെടുത്ത ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം
ഡാര്‍സി ഷോര്‍ട്ട് (257 റണ്‍സ്) ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റര്‍ ഡാര്‍സി ഷോര്‍ട്ടിന്റെ 50 ഓവര്‍ മാച്ചിലെ ഉയര്‍ന്ന സ്‌കോര്‍ 257 റണ്‍സാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അല്ല ഷോര്‍ട്ട് ഈ സ്‌കോര്‍ കുറിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കു വേണ്ടിയായിരുന്നു ഷോര്‍ട്ടിന്റെ കിടിലന്‍ ബാറ്റിങ്. ക്വീന്‍സ്‌ലാന്‍ഡിനെതിരേ 15 ബൗണ്ടറിയും 23 സിക്‌സറുമടക്കമാണ് ഷോര്‍ട്ട് 257 റണ്‍സ് നേടിയത്
രോഹിത് ശര്‍മ (264)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരിലാണ്. 264 റണ്‍സോടെയാണ് ഹിറ്റ്മാന്‍ ലോക റെക്കോര്‍ഡിട്ടത്.
2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിനനത്തിലായിരുന്നു രോഹിത്തിന്റെ ഗംഭീര ഇന്നിങ്‌സ്. 33 ബൗണ്ടറികളും ഒമ്പതു സിക്‌സറുകളുമടക്കമായിരുന്നു ഇത്.
അലിസ്റ്റയര്‍ ബ്രൗണ്‍ (268) ഇംഗ്ലണ്ടിന്റെ മുന്‍ താരം അലിസ്റ്റര്‍ ബ്രൗണ്‍ 268 റണ്‍സ് 50 ഓവര്‍ മാച്ചില്‍ കുറിച്ചിട്ടുണ്ട്. പക്ഷെ ഇതു ആഭ്യന്തര ക്രിക്കറ്റിലായിരുന്നു.
ഏകദിനത്തില്‍ ആദ്യമായി 250 പ്ലസ് നേടിയ താരം ബ്രൗണാണ്. 2002ല്‍ ഇംഗ്ലീഷ് കൗണ്ടിയില്‍ ഗ്ലാമോര്‍ഗനെതിരേ സറേയ്ക്കായി കളിക്കവെ അദ്ദേഹം 268 റണ്‍സ് നേടി. 30 ബൗണ്ടറികളും 12 സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു
എന്‍ ജഗദീശന്‍ (277)
നിലവില്‍ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറിന്റെ ലോക റെക്കോര്‍ഡ് ഇന്ത്യയുടെ അണ്‍ ക്യാപ്ഡ് പ്ലെയര്‍ എന്‍ ജഗദീശന് സ്വന്തമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടിയായിരുന്നു ഇത്.
അരുണാചല്‍ പ്രദേശുമായുള്ള മാച്ചില്‍ 141 ബോളില്‍ 25 ബൗണ്ടറികളും 15 സിക്‌സറുടമടക്കമാണ് ജഗദീശന്‍ 277 റണ്‍സ് വാരിക്കൂട്ടിയത്.